ലക്നൗ: അപ്രതീക്ഷിത കോണുകളില്‍നിന്ന് പ്രശംസ പിടിച്ചുപറ്റി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ കോണ്‍ഗ്രസ് എംപി ആനന്ദ് ശര്‍മയുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സമിതി അഭിനന്ദിച്ചു. ‘അതിക്രമത്തിന് ഇരയായ സ്ത്രീകളെ സഹായിക്കാന്‍ ഉത്തര്‍ പ്രദേശ് സ്വീകരിച്ച, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ബന്ധിപ്പിച്ച് ഏകജാലക സംവിധാനം രൂപീകരിക്കല്‍ പോലുള്ള നടപടികളെ പ്രകീര്‍ത്തിക്കുന്നു’- സമിതിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
അത്തരത്തിലുള്ള ‘സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഇടയിലുള്ള കൂട്ടായ പ്രവര്‍ത്തനവും ഏകോപനവും’ മറ്റ് സംസ്ഥാനങ്ങളും നടപ്പാക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്തു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് അനുകരിക്കാനുള്ള മാതൃക ഉത്തര്‍പ്രദേശ് സൃഷ്ടിച്ചുവെന്ന് വ്യക്തമായെന്ന് സര്‍ക്കാര്‍ വക്താവ് പ്രതികരിച്ചു. അതിക്രമത്തിന് ഇരയാകുന്ന സ്ത്രീകളെ സഹായിക്കാനായി എല്ലാ ജില്ലകളിലും ‘വണ്‍ സ്റ്റോപ്’ കേന്ദ്രങ്ങള്‍ സ്ഥാപിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: