ന്യൂദല്‍ഹി : പ്രതിഷേധങ്ങളെ തുടര്‍ന്ന് വര്‍ഷകാല പാര്‍ലമെന്റ് സമ്മേളനം തടസപ്പെടുത്തിയ പ്രതിപക്ഷത്തിനെതിര നടപടക്കൊരുങ്ങി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍മെന്റിലെ ബില്‍ അവതരണം തടസ്സപ്പെടുകയും പല തവണ നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പാര്‍ലമെന്റില്‍ സംഘര്‍ഷമുണ്ടാക്കിയ അംഗങ്ങള്‍ക്കെതിരെ നടപടിക്ക് ഒരുങ്ങുന്നത്.
വിഷയം ചര്‍ച്ച ചെയ്യാനായി ഉപരാഷ്ട്രപതി ഇന്ന് നിയമവിദഗ്ധരെ കാണും. മുന്‍ സെക്രട്ടറി ജനറല്‍മാരുമായി അദ്ദേഹം കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ഇത് കൂടാതെ രാജ്യസഭയില്‍ ഇന്ഷുന്റസ് ബില്‍ പാസാക്കുന്നതിനിടെയിലെ സംഭവങ്ങള്‍ രാജ്യസഭാ എത്തിക്സ് കമ്മിറ്റി പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.
രാജ്യസഭയിലെ സംഘര്‍ഷത്തില്‍ എംപിമാരെ കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് രാജ്യസഭാ സെക്രട്ടറിയേറ്റ് തയ്യാറാക്കിയിട്ടുള്ളത്. കേരളത്തില്‍ നിന്നുള്ള എളമരം കരീം എംപി മാര്‍ഷലുമാരുടെ കഴുത്തിന് പിടിച്ചെന്നും ബിനോയ് വിശ്വം പിടിച്ചു തള്ളിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എംപിമാര്‍ കൈയ്യേറ്റം ചെയ്തെന്ന മാര്‍ഷല്‍മാരുടെ പരാതിയില്‍ പ്രത്യേക അന്വേഷണവും പ്രഖ്യാപിച്ചേക്കും. രാജ്യസഭ അധ്യക്ഷനും ലോക്സഭ സ്പീക്കറും ഈ വിഷയത്തിലെ നടപടി വെള്ളിയാഴ്ച ചര്‍ച്ച ചെയ്തിരുന്നു.
പ്രതിപക്ഷം ബഹളംവെച്ച് സഭാ നടപടികള്‍ തടസ്സപ്പെടുത്തരുതെന്ന് സ്പീക്കര്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. അത് കൂടാതെ ഭരണകക്ഷികള്‍ പ്രതിപക്ഷവുമായി സമവായ ചര്‍ച്ചയ്ക്ക് ശ്രമിച്ചെങ്കിലും സഭാ നടപടികള്‍ തടസ്സപ്പെടുത്തുമെന്ന നിലപാടാണ് സ്വീകരിച്ചത്. പ്രതിപക്ഷ അംഗങ്ങള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സഭയില്‍ നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: