പുത്തൂര്‍: പവിത്രേശ്വരം ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പ്പെട്ട വേലം മൂഴി-മൂഴിക്കല്‍ റോഡ് തകര്‍ന്ന് ചെളിക്കുളമായിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. നാല് ഇഷ്ടിക നിര്‍മാണ യൂണിറ്റുകളും രണ്ട് കോണ്‍ക്രീറ്റ് ബ്രിക്സ് യൂണിറ്റുകളും ഈ റോഡിന് ഇരുവശവുമായി പ്രവൃത്തിക്കുന്നുണ്ട്.
പവിത്രേശ്വരം ഗ്രാമ പഞ്ചായത്തിലേക്കും സര്‍ക്കാരിലേക്കും നികുതി ഇനത്തില്‍ വലിയ വരുമാനമുണ്ടാക്കി നല്കുന്ന സ്ഥാപനങ്ങളാണിവ. നാട്ടുകാര്‍ പണം പിരിച്ച് ക്വാറി വേസ്റ്റും മറ്റും ഇറക്കി റോഡ് പല പ്രാവശ്യം ഗതാഗതയോഗ്യമാക്കിയെങ്കിലും ഫാക്ടറികളിലേക്ക് മഴക്കാലത്ത് വലിയ ഭാരവും വഹിച്ച് നിരന്തരം വാഹനങ്ങള്‍ ഓടുന്നതുമൂലം റോഡ് ഇടിഞ്ഞു താഴുകയാണ്.
ഒന്നര കിലോമീറ്റര്‍ വരുന്ന റോഡ് പാറ അടുക്കി കോണ്‍ക്രീറ്റ് ചെയ്തെങ്കില്‍ മാത്രമെ ശാശ്വത പരിഹാരം ഉണ്ടാകൂ എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ പവിത്രേശ്വരം ഗ്രാമ പഞ്ചായത്തില്‍ നിന്നും റോഡ് ഗതാഗതയോഗ്യമാക്കാനാവശ്യമായ യാതൊരു നടപടികളും ഉണ്ടാകാത്തതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജനകീയ സമിതി ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: