ആലപ്പുഴ: പ്രധാനമന്ത്രി ഉജ്വല യോജന രണ്ടാം ഘട്ടം ജില്ലയില്‍ ആരംഭിച്ചതായി എല്‍പിജി സെയില്‍സ് അസിസ്റ്റന്റ് മാനേജര്‍ ശ്രീകാന്ത് സി. ആര് അറിയിച്ചു. എല്ലാ വീടുകളിലും പാചക വാതകം എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഓണ്‍ലൈനായും ജില്ലയിലെ എല്ലാ പാചക വാതക വിതരണ കേന്ദ്രങ്ങള്‍ വഴിയും സൗജന്യ ഗ്യാസ്കണക്ഷന് അപേക്ഷ നല്‍കാം.
ആദ്യഘട്ടത്തില്‍ കണക്ഷനെടുക്കാന്‍ സര്‍ക്കാര്‍ 1600 രൂപസാമ്പത്തിക സഹായം ഡെപ്പോസിറ്റ് മണിയായി നല്‍കിയിരുന്നു. പദ്ധതി പ്രകാരം കണക്ഷനെടുക്കുന്നവര്‍ക്ക് ഗ്യാസ് അടുപ്പ് വാങ്ങാനും സിലിണ്ടറിനും പലിശ രഹിത വായ്പയും നല്കി. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ ഈ രീതി മാറും. സൗജന്യ പാചക വാതക കണക്ഷനോടൊപ്പം ഒരു തവണ പാചകവാതകം സൗജന്യമായി നിറച്ച് നല്‍കും, സൗജന്യ അടുപ്പും നല്‍കും. വളരെ ചെറിയ നടപടിക്രമങ്ങള്‍ മാത്രമാണ് പദ്ധതിക്ക് അപേക്ഷിക്കുവാനായി വേണ്ടത്.
മറ്റിടങ്ങളില്‍ നിന്നും താമസം മാറിവന്നവര്ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും അപേക്ഷിക്കാന്‍ റേഷന്‍ കാര്‍ഡ് സമര്‍പ്പിക്കേണ്ടതില്ല, വിലാസം സ്വയം സാക്ഷ്യപ്പെടുത്തി നല്കിയാല് മതി. അപേക്ഷകര്‍ സ്ത്രീകളായിരിക്കണം.ദാരിദ്ര്യ രേഖയ്ക്ക് താഴെയായിരിക്കണം. അപേക്ഷ ഓണ്‍ലൈനായും നല്‍കാം.
അപേക്ഷയുടെ കുടുംബാംഗങ്ങളുടെ പേരില്‍ പാചക വാതക കണക്ഷന് ഉണ്ടാവരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: