കൊച്ചി: ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന സ്വര്‍ണക്കടത്തു കേസ് പ്രതികളായ സരിത്തിന്റെയും സ്വപ്ന സുരേഷിന്റെയും മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ്. കസ്റ്റംസ് ആക്ട് 108 പ്രകാരമുള്ള നടപടികളാണ് ആരംഭിച്ചത്.
മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത ശേഷം മറ്റ് നടപടികളിലേക്ക് കടക്കും. 2017ല്‍ മുഖ്യമന്ത്രി യുഎഇ സന്ദര്‍ശനം നടത്തിയപ്പോഴാണ് ഒപ്പമുണ്ടായിരുന്ന സരിത്തും, സ്വപ്ന സുരേഷും ഡോളര്‍ കടത്ത് നടത്തിയത്. ഇതേക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും, മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും അറിവുണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട്ടുള്ള തെളിവുകളെല്ലാം കസ്റ്റംസ് ശേഖരിച്ചു കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും, മുന്‍ സ്പീക്കര്‍ക്കും ഡോളര്‍ കടത്തില്‍ വ്യക്തമായ പങ്കുണ്ടെന്നാണ് കസ്റ്റംസ് നല്കുന്ന സൂചന. ഇരുവരെയും ചോദ്യം ചെയ്ത ശേഷം പ്രതി ചേര്‍ക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് നീങ്ങും. 19ന് കസ്റ്റംസ് നടപടികള്‍ ആരംഭിക്കും. വിദേശ നാണയ വിനിമയചട്ടം ലംഘിച്ചതിനും മുഖ്യമന്ത്രിക്കെതിരേ കേസ് എടുക്കാനുള്ള നീക്കത്തിലാണ് കസ്റ്റംസ്.
സ്വര്‍ണക്കടത്ത് പ്രതികളെ ചോദ്യം ചെയ്യാന്‍ എന്‍ഐഎക്ക് അനുമതി
കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തു കേസിലെ 6, 7, 10 പ്രതികളായ എ.എം. ജലാല്‍, മുഹമ്മദ് ഷാഫി, റബീന്സ് എന്നിവരെ ഇന്നും നാളെയും 16നും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റിന് പ്രത്യേക എന്‍ഐഎ കോടതി അനുമതി നല്കി. എന്‍ഫോഴ്സ്മെന്റിനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.എ. ഉണ്ണിക്കൃഷ്ണന് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: