ന്യൂദല്‍ഹി: ബുധനാഴ്ച പുറത്തുനിന്നുള്ളവര്‍ രാജ്യസഭയില്‍ പ്രവേശിച്ച് എംപിമാരെ കയ്യേറ്റം ചെയ്തുവെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെ വനിതാ മാര്‍ഷലുമാരെ കോണ്‍ഗ്രസ് അംഗങ്ങള്‍ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്. ദേശീയ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കോണ്‍ഗ്രസ് എംപിമാര്‍ മാര്‍ഷലുമാരെ തുടര്‍ച്ചായായി പിടിച്ചുതള്ളുന്നത് കാണാം.
രണ്ട് വനിതാ എംപിമാര്‍ വനിതകളായ സുരക്ഷാ ഉദ്യോഗസ്ഥരുടെ കോളറുകളില്‍ പിടിച്ചിരിക്കുന്നതും ദൃശ്യത്തിലുണ്ട്. സംഭവത്തില്‍ പരിക്കേറ്റ രണ്ടു മര്‍ഷല്‍മാരില്‍ ഒരാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. രാജ്യസഭാംഗങ്ങളെ കയ്യേറ്റം ചെയ്തു മര്‍ദിച്ചുവെന്നായിരുന്നു ഇന്ന് രാവിലെ രാഹുല്‍ ഗാന്ധി ആരോപിച്ചത്. ‘ഇന്നലെ രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി രാജ്യസഭാംഗങ്ങളെ കയ്യേറ്റം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തു. ഇത് ജനാധിപ്യത്തെ ഇല്ലാതാക്കുന്നതാണ്’- രാഹുല്‍ ഗാന്ധി പറഞ്ഞു.
തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. പ്രതിപക്ഷം പാര്‍ലമെന്റിന് ഉള്ളിലെ ചില്ല് ഉടച്ചുവെന്നും സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയെന്നും പാര്‍ട്ടി വക്താവ് സംബിത് പത്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: