കൊച്ചി : സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞാല്‍ തിയേറ്ററുകള്‍ വീണ്ടും തുറക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. ടിപിആര്‍ എട്ട് ശതമാനമെങ്കിലും ആയെങ്കില്‍ മാത്രമേ അതിന് സാധിക്കൂവെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ലോക്ഡൗണിന് ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട്് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് കഴിഞ്ഞ ദിവസം കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു. കേരളത്തിലെ മുഴുവന്‍ വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി കഴിഞ്ഞു. തിയേറ്ററുകളെ മാത്രമാണ് ഒഴിവാക്കിയിരിക്കുന്നത്.
ഇടയ്ക്കൊന്ന് തുറന്നെങ്കിലും മാസങ്ങളോളമായി സംസ്ഥാനത്തെ തിയേറ്ററുകള്‍ അടഞ്ഞുകിടക്കുകയാണ്. ഇത് ശരിയായ നടപടിയല്ല. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടു.
അതേസമയം കോവിഡ് വ്യാപനത്തില്‍ കുറവ് വന്നാല്‍ ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊള്ളും. തിയേറ്ററുകള്‍ക്ക് വിനോദ നികുതിയില്‍ ഇളവ് നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ പരിഗണനയില്‍ ആണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: