ആലപ്പുഴ: ജില്ലയില്‍ ഇന്നലെ 1440 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1073 പേര് രോഗമുക്തരായി. 13.38 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1407 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 29 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 2,27,344 പേര് രോഗമുക്തരായി. 9861 പേര് ചികിത്സയിലുണ്ട്.
265 പേര് കോവിഡ് ആശുപത്രികളിലും 1956 പേര് സിഎഫ്എല്‍റ്റിസികളിലും ചികിത്സയിലുണ്ട്. 5814 പേര് വീടുകളില്‍ ഐസൊലേഷനിലുണ്ട്. 210 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 1901 പേര് നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 1680 പേര് നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 20544 പേര് നിരീക്ഷണത്തില്‍ കഴിയുന്നു. 10760 സാമ്പിളുകളാണ് ഇന്നലെ പരിശോധനയ്ക്ക് അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: