ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ പാലം പുനര്‍നിര്‍മ്മാണം നടക്കുന്ന കൈതവന ഭാഗത്ത് വാഹനങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കാന്‍ ജില്ലാകളക്ടര്‍ എ.അലക്സാണ്ടര്‍ നിര്‍ദ്ദേശം നല്കി.
നേരത്തെതന്നെ ഇരുചക്രവാഹനങ്ങളും ആംബുലന്സുംഅടിയന്തര സാഹചര്യങ്ങളില്‍ ചെറിയ നാലുചക്ര വാഹനങ്ങളും താല്‍ക്കാലികമായി തയ്യാറാക്കിയ പാലത്തിലൂടെ കടത്തിവിടാന്‍ തീരുമാനിച്ചിരുന്നെങ്കിലും വാഹനങ്ങള്‍ കടന്നുപോകുന്നത് നിരന്തരം സമീപ വാസികളുമായി തര്‍ക്കത്തിന് ഇടയാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ജില്ല കളക്ടര്‍ പണി നടക്കുന്ന ഭാഗങ്ങള്‍ സന്ദര്‍ശിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. നിലവില്‍ വാഹന ഗതാഗത ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍ നേരിട്ട് വിലയിരുത്തി. വാഹനം നിയന്ത്രിച്ചിട്ടും കൈതവന ജംഗ്ഷന് കിഴക്കുവശത്തും പുല്‍പ്പള്ളി ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്തും വാഹനത്തിരക്ക് ഏറെയാണ്.
ഇത് റോഡ് നിര്‍മാണം ദ്രുതഗതിയില്‍ മുന്നോട്ടുപോകാന്‍ തടസ്സം ഉണ്ടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. വാഹനഗതാഗതം നിയന്ത്രിക്കുന്നതിന് പോലീസ് നടപടി സ്വീകരിക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: