ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ജിഎസ്എല്‍വി എഫ്10 വിക്ഷേപണം പരാജയപ്പെട്ടു. ക്രയോജനിക് ഘട്ടത്തിലാണ് പാളിച്ചയുണ്ടായതാണ് പരാജയപ്പെടാന്‍ കാരണം. ശ്രീഹരിക്കോട്ടയില്‍ നിന്ന് പുലര്‍ച്ചെ 5.45നായിരുന്നു വിക്ഷേപണം. 2017ന് ശേഷം ഇതാദ്യമായാണ് ഇന്ത്യയുടെ വിക്ഷേപണം പാളിപ്പോവുന്നത്.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജിഎസ്എല്‍വി എഫ് 10ന്റെ വിക്ഷേപണം ഇതിനു മുമ്പ് രണ്ട് തവണ മാറ്റിവെച്ചിരുന്നു. വിക്ഷേപണവേളയില്‍ റോക്കറ്റിന്റെ ക്രയോജനിക് ഘട്ടം പ്രവര്‍ത്തിച്ചില്ല. അതിനാല്‍ ദൗത്യം പരാജയപ്പെട്ടും ഇസ്രൊ ചെയര്മാന് കെ.ശിവന് പറഞ്ഞു.
ഇഒഎസ് 03 എന്ന ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ജിഎസ്എല്‍വി എഫ് 10 ബഹിരാകാശത്ത് എത്തിക്കേണ്ടിയിരുന്നത്. ഭൗമ നിരീക്ഷണ ഉപഗ്രഹത്തിലൂടെ രാജ്യാതിര്‍ത്തികളുടെ തത്സമയ ചിത്രങ്ങള്‍ നല്‍കാനും പ്രകൃതി ദുരന്തങ്ങള്‍ വേഗത്തില്‍ നിരീക്ഷിക്കാനും മുന്നറിയിപ്പ് നല്‍കാനുമാണ് ലക്ഷ്യമിട്ടിരുന്നത്. ഓണ്‍ബോര്‍ഡ് ഹൈ റെസല്യൂഷന്‍ ക്യാമറകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ ഭൂപ്രദേശത്തേയും സമുദ്രങ്ങളേയും അതിര്‍ത്തികളേയും തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ സാധിക്കുമെന്ന പ്രത്യേകതയും ഉപഗ്രഹത്തിനുണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 20നായിരുന്നു ആദ്യം വിക്ഷേപണം നടത്താന്‍ പദ്ധതിയിട്ടിരുന്നത്. കൊറോണയുടെ സാഹചര്യത്തില്‍ അത് നീട്ടി ഈ വര്‍ഷം മാര്‍ച്ചില്‍ വിക്ഷേപിക്കാനും തീരുമാനിച്ചു. എന്നാല്‍ സാങ്കേതിക പ്രശ്നങ്ങള്‍ കാരണം അത് പിന്നേയും നീട്ടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: