ന്യൂദല്‍ഹി: ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ഒളിമ്പിക്സില്‍ സ്വര്‍ണം സ്വന്തമാക്കിയ ചരിത്ര നേട്ടം ടോക്കിയോ ഒളിമ്പിക്സ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലെ പത്ത് മാന്ത്രിക നിമിഷങ്ങളില്‍ ഒന്നാണെന്ന് ലോക അത്ലറ്റിക് അധികൃതര്‍ വിലയിരുത്തി.
ഇരുപത്തിമൂന്നുകാരനായ നീരജ് ചോപ്രാ 87.58 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് സ്വര്‍ണം നേടിയത്. ഒളിമ്പിക്സ് ഗെയിംസിന്റെ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ചോപ്ര. ഒളിമ്പിക്സ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമാണ്.
ഒളിമ്പിക്സിന് മുമ്പ് 143000 പേരാണ് ഇന്‍സ്റ്റഗ്രാമില്‍ നീരജ് ചോപ്രയെ പിന്തുടര്ന്നിരുന്നത്. ഒളിമ്പിക്സിന് ശേഷം ചോപ്രയെ പിന്തുടരുന്നവരുടെ എണ്ണം 32 ലക്ഷമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: