ന്യൂദല്‍ഹി: പരിക്കില്‍ നിന്ന് മോചിതനായ ശ്രേയസ് അയ്യര്‍ കളിക്കളത്തിലേക്ക് തിരിച്ചുവരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ തുടര്‍ ചികിത്സയ്ക്ക് വിധേയനായ അയ്യര്‍ പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു.
അയ്യര്‍ ഉടന്‍ തന്നെ ഐപിഎല്‍ ടീമായ ദല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ചേരും. അയ്യര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന്് ഋഷഭ് പന്താണ് ഈ സീസണില്‍ ദല്‍ഹിയെ നയിക്കുന്നത്. 2020 ല്‍ അയ്യര്‍ ദല്‍ഹിയെ ഐപിഎല്ലിന്റെ ഫൈനലില്‍ എത്തിച്ചിരുന്നു.
കളിക്കാര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ഈ സീസണിലെ ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ സെപ്തംബര്‍ 19 ന് യുഎഇയില്‍ ആരംഭിക്കും. അയ്യര്‍ ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കും.
മാര്‍ച്ച്് 23 ന് പൂനെയില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തിനിടയ്ക്കാണ് അയ്യരുടെ തോളിന് പരിക്കേറ്റത്. തുടര്‍ന്ന് അയ്യര്‍ ഇംഗ്ലണ്ടില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഇരുപത്തിയാറുകാരനായ അയ്യര്‍ 22 രാജ്യാന്തര ഏകദിനങ്ങളും 29 രാജ്യാന്തര ടി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: