Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്വാതന്ത്ര്യസമരം; യാഥാര്‍ത്ഥ്യത്തിലേക്കൊരു എത്തിനോട്ടം

നെഹ്‌റുവും മറ്റും ജയിലിനുള്ളില്‍ ഗാന്ധിയന്‍ സഹനസമരത്തിന്റെ 'ഉദാത്ത' രീതിയായ നിരാഹാര സമരത്തിനോ സത്യഗ്രഹത്തിനോ മുതിര്‍ന്ന് സമരം തുടരുകയായിരുന്നില്ല. കാരാഗ്രഹത്തിലാണെങ്കിലും ബ്രിട്ടീഷുകാരൊരുക്കിയ ആതിഥേയത്വത്തിന്റെ സൗകര്യത്തില്‍ ഗ്രന്ഥ രചനയ്‌ക്കും മറ്റും സമയം ചിലവഴിക്കുകയായിരുന്നു. അതൊക്കെ ഓര്‍ത്തെടുത്താലേ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കളില്‍ പ്രമുഖരുടെ ചതിയുടെ ചരിത്രം വ്യക്തമാകൂ.

Janmabhumi Online by Janmabhumi Online
Aug 12, 2021, 05:00 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി 1942  ആഗസ്റ്റ് 9നു ഗാന്ധിജി ‘ക്വിറ്റ് ഇന്ത്യാ’ പ്രഖ്യാപനം നടത്തുന്നതിനു തൊട്ടു മുമ്പ് ജൂലൈയില്‍ ‘ടൈംസ് ഓഫ് ഇന്‍ഡ്യ’ ഒരു വാര്‍ത്ത കൊടുത്തു:  ‘നെഹ്‌റു ക്വിറ്റ് ഇന്ത്യാ പ്രമേയത്തെ എതിര്‍ക്കുന്നു’  (‘ചലവൃൗ ീുുീലെ െവേല ഝൗശ േകിറശമ ഞലീെഹൗശേീി’).  ഇന്ത്യയുടെ  സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള  അവസാന പോരാട്ടത്തിന്   ഗാന്ധിജി  മുന്നിട്ടിറങ്ങിയപ്പോള്‍, ജവഹര്‍ലാല്‍ നെഹ്‌റു ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയെന്നതിന്റെ വ്യക്തമായ അടയാളപ്പെടുത്തലാണ് പഴയ ആ വര്‍ത്തമാനപത്രത്തില്‍ തെളിഞ്ഞു കിടക്കുന്നത്.    ക്വിറ്റ് ഇന്ത്യാ സമരത്തിന് എതിര്‍പ്പുയര്‍ത്തിയ ജവഹര്‍ലാല്‍ നെഹ്‌റുവിനോടൊപ്പം സി. രാജഗോപാലാചാരിയും; മൗലാനാ അബ്ദുള്‍ കലാം ആസാദും ഉണ്ടായിരുന്നു.  

വിമതപക്ഷത്തെ ഗാന്ധിജി  നിശ്ശബ്ദമാക്കുന്നു

ക്രിപ്‌സ് കമ്മീഷന്റെ പരാജയത്തിനു ശേഷമാണ് ‘ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക’  എന്ന സമീപനം ഗാന്ധിജി വ്യക്തമാക്കുന്നത്. 1942 ഏപ്രിലില്‍ അലഹബാദില്‍ നടക്കാനിരുന്ന കോണ്‍ഗ്രസ്സ് വര്‍ക്കിങ്ങ് കമ്മിറ്റിയിലേക്ക് ക്വിറ്റ് ഇന്ത്യാ പ്രമേയത്തിന്റെ കരടു രൂപം മീരാബെന്‍ വശം കൊടുത്തുവിട്ടു.   അതിനോടകം പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുയരുമെന്ന് വ്യക്തമായപ്പോള്‍ ജവഹര്‍ ലാല്‍ നെഹ്രുവിന് ഗാന്ധിജി എഴുതി: ‘നിങ്ങള്‍ എന്റെ പ്രമേയത്തെ ഇഷ്ടപ്പെടുന്നില്ലെങ്കില്‍, എനിക്ക് നി

ര്‍ബന്ധിക്കാന്‍ കഴിയില്ല.  ഓരോരുത്തരും അവരവരുടെ വഴി തിരഞ്ഞെടുക്കേണ്ട സമയമായി.’ നെഹ്‌റുവും രാജഗോപാലാചാരിയും മൗലാനാ അബ്ദുള്‍ കലാം ആസാദും ചേര്‍ന്ന് അലഹബാദ് വര്‍ക്കിങ്ങ് കമ്മിറ്റിയില്‍ പ്രമേയത്തെ വളരെയേറെ മാറ്റിമറിച്ചു.    ഗാന്ധിജി രാജാജിയോട് കോണ്‍ഗ്രസ്സില്‍ നിന്നും പുറത്തു പോകാനും കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ മത്സരിച്ചു ജയിച്ച മദ്രാസ്സ് അസംബഌ അംഗത്വം രാജിവെക്കാനും ആവശ്യപ്പെട്ടു. ക്വിറ്റ് ഇന്ത്യാ  പ്രമേയം പാസാക്കിയ വാര്‍ധാ വര്‍ക്കിങ്ങ് കമ്മിറ്റിയുടെ തൊട്ടു മുന്നേ പോലും എതിര്‍പ്പു തുടരുന്നുവെന്ന് തിരിച്ചറിഞ്ഞ ഗാന്ധിജി പറഞ്ഞു:  ‘നിര്‍ദേശിച്ച പരിപാടിയോട് മൗലാനാ സാഹേബ് പൂര്‍ണ്ണമായും യോജിക്കുന്നില്ലെന്നൊരു സംശയമുണ്ട്.  അതുകൊണ്ട് ഞാന്‍ നിര്‍ദ്ദേശിക്കുന്നു:  മൗലാനാ സാഹേബ് പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ച് കമ്മിറ്റിയില്‍ തുടരണം.   ഒരു താത്കാലിക അദ്ധ്യക്ഷനെ തിരഞ്ഞെടുത്ത്  കമ്മിറ്റി മുന്നോട്ട് പോകണം’. പക്ഷേ അവസാനം മൗലാന  പത്തി താഴ്‌ത്തി അദ്ധ്യക്ഷനായി തുടര്‍ന്നു.

സമരച്ചുമതല ഗാന്ധിജിക്ക്;  കൂടെ പട്ടേലും

വര്‍ക്കിങ്ങ് കമ്മിറ്റി, മഹാത്മാ ഗാന്ധിയെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു നടത്തുവാന്‍ ചുമതലപ്പെടുത്തി.  സര്‍ദാര്‍ പട്ടേല്‍  ഗാന്ധിജിയോടൊപ്പം അചഞ്ചലനായി നിന്നു.  കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ നേതൃ നിരയിലെ നെഹ്‌റു ഉള്‍പ്പടെയുള്ളവരുടെ എതിര്‍പ്പ് സമര പരിപാടിയിലുടനീളം പ്രകടമായി.  സമരം അടിച്ചമര്‍ത്തുന്നതിന്റെ മുന്നോടിയായി ബ്രിട്ടീഷ്  സര്‍ക്കാര്‍ വ്യാപകമായി നേതാക്കളെ അറസ്റ്റു ചെയ്തു തടവിലാക്കാന്‍ തുടങ്ങിയപ്പോള്‍ നേതാക്കന്മാരിലെ മിടുക്കന്മാര്‍  ‘ഞാന്‍ മുമ്പെ ഞാന്‍ മുമ്പെ’ എന്ന രീതിയില്‍ ബ്രിട്ടീഷ് കസ്റ്റഡിയിലേക്ക് കടന്നു ചെല്ലുകയായിരുന്നു. ഒളിവില്‍ കഴിഞ്ഞ് സമരം നയിക്കാന്‍ നേതാക്കളാരും തയാറായിരുന്നില്ല.   പക്ഷേ കൃത്യമായ സമര പദ്ധതി ആസൂത്രണം ചെയ്ത് അണികളിലെത്തിക്കാതിരുന്ന സാഹചര്യത്തില്‍ പോലും  ഭാരതവ്യാപകമായി പ്രാദേശിക തലങ്ങളില്‍ പൊതുജനം  ആ സമരം സ്വയം ഏറ്റെടുക്കുകയായിരുന്നു. അടിച്ചമര്‍ത്തലിന്റെ കൊടും ക്രൂരതയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ നേതൃത്വമില്ലാത്ത സമരഭടന്മാര്‍ക്കെതിരെ അഴിച്ചുവിട്ടത്.  ഒരു ലക്ഷത്തിലധികം പേരെ അറസ്റ്റു ചെയ്ത് തടവിലാക്കി.   ‘രക്തം ഒഴുക്കാത്ത’ സമരത്തിന്റെ പേരില്‍ നിവധി പേരെ കൊന്നൊടുക്കിയിട്ടുമുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.  

നെഹ്‌റുവും മറ്റും ജയിലിനുള്ളില്‍ ഗാന്ധിയന്‍ സഹനസമരത്തിന്റെ ‘ഉദാത്ത’ രീതിയായ നിരാഹാര സമരത്തിനോ സത്യഗ്രഹത്തിനോ മുതിര്‍ന്ന് സമരം തുടരുകയായിരുന്നില്ല.   കാരാഗ്രഹത്തിലാണെങ്കിലും ബ്രിട്ടീഷുകാരൊരുക്കിയ ആതിഥേയത്വത്തിന്റെ സൗകര്യത്തില്‍ ഗ്രന്ഥ രചനയ്‌ക്കും മറ്റും സമയം ചിലവഴിക്കുകയായിരുന്നു.  അതൊക്കെ  ഓര്‍ത്തെടുത്താലേ  ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കളില്‍ പ്രമുഖരുടെ ചതിയുടെ ചരിത്രം വ്യക്തമാകൂ.  ജയപ്രകാശ് നാരായണനും അരുണ ആസഫ് അലിയും അടക്കമുള്ളവര്‍ സമരഭൂമിയില്‍ പൊതുജനങ്ങളുടെ ധീര പോരാട്ടങ്ങള്‍ക്ക് ഒപ്പം നിന്നത് മറക്കാനാകില്ലെങ്കിലും ‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക’ എന്ന ഗാന്ധിജിയുടെ ആഹ്വാനം സാധാരണ ജനങ്ങള്‍ മാത്രം നെഞ്ചിലേറ്റി.  നേതാക്കള്‍ പ്രവര്‍ത്തിക്കുകയോ  മരിക്കുകയോ  ചെയ്യേണ്ടത്  ജനങ്ങളാണെന്നും, തങ്ങള്‍ സമരനേട്ടങ്ങള്‍ അനുഭവിക്കേണ്ടവരും ജീവിക്കേണ്ടവരും മാത്രമാണെന്ന സമീപനമായിരുന്നു നേതാക്കള്‍ക്ക്.  

പക്ഷേ  പൊതുജനം ഗാന്ധിജിയുടെ ആഹ്വാനം നെഞ്ചിലേറ്റി ദേശവ്യാപകമായി തെരുവിലിറങ്ങി.  ഗാന്ധിജിയുടെ സഹനസമരശൈലി കൈ വെടിഞ്ഞ് കയ്യില്‍ കിട്ടിയ ആയുധങ്ങളും കൊണ്ട് ബ്രിട്ടീഷുകാരെ കടല്‍ കടത്താനുള്ള വ്യാപകമായ ചെറുത്തു നില്‍പ്പിലേക്ക് ഭാരതം വളരുകയായിരുന്നു.  ഉത്തര്‍പ്രദേശിലും ബംഗാളിലും മഹാരാഷ്‌ട്രയിലും മറ്റുപലയിടങ്ങളിലും  പ്രാദേശിക ഭരണകൂടങ്ങള്‍ വരെ ഉണ്ടാക്കി.  നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ ആര്‍മി നടത്തിയ പോരാട്ടമാണ് രണ്ടാം ലോക മഹായുദ്ധം വിജയിച്ച ബ്രിട്ടീഷ് സാമ്രാജ്യത്തിനുമേല്‍  അധികാരം കൈമാറുവാനുള്ള സമ്മര്‍ദ്ദമായി മാറിയതെന്ന് അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്‌ലി വെളിപ്പെടുത്തിയത് ചരിത്രസത്യമാണ്.  

ഇംഗ്ലീഷ് ഭീകരതയോട്  പൊരുത്തപ്പെടാതെ പൊതുജനം

ഭാരതത്തിലെ സാധാരണ ജനങ്ങള്‍ക്ക് അവരെ ഭരിച്ചു കൊണ്ടിരുന്ന ഇംഗ്ലീഷ് സാമ്രാജ്യത്വ ഭരണകൂടം ഫാസിസത്തിന്റെ അതിക്രൂര മുഖം തന്നെയായിരുന്നു.  ഭാരതത്തിന്റെ വിമോചന മോഹങ്ങള്‍ക്ക് സമരപോരാട്ടങ്ങളുടെ വഴി തെളിക്കുവാന്‍ ഇറങ്ങിത്തിരിച്ച  1857ലെ ഒന്നാം സ്വാതന്ത്ര്യ സമര പോരാളികളോടും ബാലഗംഗാധര തിലകന്‍, ശ്രീ അരബിന്ദോ, വീര വിനായക ദാമോദര്‍ സവര്‍ക്കര്‍ തുടങ്ങിയ ധീര ദേശാഭിമാനികളോടും വീരബലിദാനികളായ വേലുത്തമ്പി ദളവാ, പഴശ്ശിരാജാ, ധരംവീര്‍ ധിംഗ്ര, ലാലാ ലജ്പത്‌റായ്, ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയ നിരവധി വീരപുരുഷന്മാരോടും ജാലിയന്‍ വാലാബാഗിലുള്‍പ്പടെ സാധാരണ ജനസമൂഹങ്ങളോടും അഴിച്ചുവിട്ട ഭരണകൂട ഭീകരത മറക്കുവാന്‍ കഴിയുമായിരുന്നില്ല.  ഇഷ്ടപ്പെടാത്തവരെയും പൊതുജനങ്ങളെയും കൊന്നൊടുക്കുകയോ ചവിട്ടി അരയ്‌ക്കുകയോ ചെയ്യുമ്പോഴും, ബ്രിട്ടീഷ് ഭരണകൂടത്തിന്റെ വാത്സല്യം അനുഭവിച്ചിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലെ ജവഹര്‍ ലാല്‍ നെഹ്‌റു ഉള്‍പ്പടെയുള്ള വരേണ്യ  വിഭാഗം ലോക മഹായുദ്ധത്തിന്റെ  സാഹചര്യത്തില്‍ വെട്ടിലായിയെന്നത് മറ്റൊരു കാര്യം..  

സവര്‍ക്കറുടെയും നേതാജിയുടെയും രണതന്ത്രങ്ങള്‍  

ലോക മഹായുദ്ധം ഒരുക്കിയ സാഹചര്യത്തെ മുതലെടുത്ത് ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന് വഴിയൊരുക്കുകയെന്ന രണതന്ത്രത്തിന്റെ ഭാഗമായി വീരസവര്‍ക്കരുടെ അഭിപ്രായം സ്വീകരിച്ച്  ജര്‍മ്മന്‍-ജപ്പാന്‍ പക്ഷത്തേക്ക് ചേര്‍ന്ന് യുദ്ധമാരംഭിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നാഷണല്‍ ആര്‍മി ഭാരതത്തിന്റെ അതിര്‍ത്തി കടന്നു കയറുവാനുള്ള മുന്നേറ്റം വിജയകരമായി തുടരുന്നതിന്റെ വാര്‍ത്തകള്‍ ഭാരതത്തിലെ ജനങ്ങള്‍ക്ക് ആവേശം പകര്‍ന്നു.  അങ്ങനെ അവരുടെ കടന്നു കയറ്റമുണ്ടായാല്‍ ഹിന്ദു മഹാസഭയും അകാലിദളും അവരോടൊപ്പം ചേരുമെന്ന് ഇംഗ്ലീഷുകാര്‍ ഭയപ്പെട്ടിരുന്നു. സവര്‍ക്കര്‍ കൃത്യമായി പദ്ധതിയിട്ട് ഇംഗ്ലീഷ് സേനയിലേക്ക് കടത്തിവിട്ടവരും ഇംഗ്ലീഷ് വിരുദ്ധ ചേരിയിലേക്ക് കൂറുമാറും എന്ന സാഹചര്യം തെളിഞ്ഞു നില്‍ക്കുകയായിരുന്നു.  അതിനപ്പുറം ഭാരതത്തിലെ പൊതുജനം കോണ്‍ഗ്രസ്സ് തുടര്‍ന്നു പോന്ന ഉദാസീന സമീപനങ്ങളോട് വിടചൊല്ലി ദേശീയതയുടെ തനത് പോര്‍ക്കൂട്ടങ്ങളിലേക്ക് ഒഴുകിയെത്തുമെന്നതും സ്പഷ്ടമായിരുന്നു.  ആ  സാദ്ധ്യതകള്‍ ഇംഗ്ലീഷുകാരുടെയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ഉറക്കം കെടുത്തിയിട്ടുണ്ടാകണം.  

ക്വിറ്റ് ഇന്‍ഡ്യാ സമരത്തില്‍ ഗാന്ധിയന്‍ രണതന്ത്രത്തോട് യോജിക്കാതിരുന്നവരെങ്കിലും മഹായുദ്ധ സാഹചര്യം മുതലെടുത്ത് ഭാരതത്തിന്റെ പൂര്‍ണ്ണവിമോചനത്തിന് വ്യത്യസ്ത മാര്‍ഗമൊരുക്കി ഇംഗ്ലീഷുകാരെ കൂടുതല്‍  വെട്ടിലാക്കിയ ദേശീയതയുടെ ശക്തികളെ  വൈരനിര്യാതന ബുദ്ധിയോടെ ഇല്ലാതാക്കാന്‍  അവരൂടെ മേല്‍ ഗാന്ധിവധത്തിന്റെ ഗൂഢാലോചനയുടെ കള്ളക്കഥ കെട്ടിവെക്കാന്‍ ഭരണകൂടത്തെ ഉപയോഗിച്ച് ഒരുക്കിയ ഗൂഢതന്ത്രം!  ക്വിറ്റ് ഇന്ത്യ സമരത്തോടും, എതിര്‍ത്ത് കൂടെ നിന്ന മുസ്ലീം ലീഗിന് വിഭജനം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഇംഗ്ലീഷുകാര്‍ നല്‍കിയ പൂര്‍ണ്ണ പിന്തുണ!    

അവിടെ വേറിട്ട അനുഭവം കമ്യൂണിസ്റ്റുകള്‍ക്കുമാത്രം!  ക്വിറ്റ് ഇന്ത്യാ സമരത്തിന് പാരവെച്ചുകൊണ്ട് ബ്രിട്ടീഷുകാരുടെ വേട്ടപ്പട്ടികളുടെ റോള്‍ ഏറ്റെടുത്തവരായിരുന്നു, അവര്‍.  പക്ഷേ അവര്‍ അങ്ങനെ ചെയ്തത് സോവിയറ്റ് യൂണിയനോടുള്ള വിധേയത്വം കൊണ്ടായിരുന്നുയെന്നും മഹായുദ്ധാനന്തരം രൂപപ്പെടാനൊരുങ്ങുന്ന ശാക്തികച്ചേരികളില്‍ സോവിയറ്റ് പക്ഷത്തായിരിക്കും അവരുടെ കൂറ് എന്നറിയാവുന്നതുകൊണ്ടു തന്നെയാകണം  കമ്യൂണിസ്റ്റുകള്‍ ചെയ്ത സേവനങ്ങള്‍ക്ക് യഥാസമയം കൊടുത്ത കൂലിതന്നെ വളരെ അധികമെന്നും ഇനിയൊന്നും കൊടുക്കേണ്ട കാര്യമില്ലെന്നും ബ്രിട്ടീഷുകാര്‍ നിഷ്‌കരുണം തീരുമാനിച്ചത്.    

ചുരുക്കത്തില്‍  ചരിത്രാന്വേഷകര്‍ക്ക് ‘ക്വിറ്റ് ഇന്ത്യാ സമര’  പശ്ചാത്തലത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവുള്‍പ്പടെയുള്ളവര്‍ നടത്തിയ മുതലെടുപ്പുകളുടെ   യാഥാര്‍ത്ഥ്യങ്ങള്‍   പുറത്തു കൊണ്ടുവരികയെന്ന കര്‍ത്തവ്യം ഇനിയും നിര്‍വഹിക്കാനുണ്ട്.

Tags: 75ാം സ്വാതന്ത്ര്യ ദിനം75ാം സ്വാതന്ത്ര്യദിനം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

നവഇന്ത്യ: എല്ലാവര്‍ക്കും അന്തസ്സുള്ള ജീവിതം: അമൃതകാലത്ത് പാവപ്പെട്ടവരെ ശാക്തീകരിക്കുന്നു

India

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷത്തില്‍ 750 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി നേടിയതിന് ഇന്ത്യന്‍ ജനതയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Ernakulam

75 ദിനങ്ങള്‍ കൊണ്ട് 75 സ്വാതന്ത്ര്യസമര സേനാനികള്‍; ശ്രദ്ധമായി അഞ്ജന്‍ സതീഷിന്റെ ചിത്രപ്രദര്‍ശനം

India

കര്‍ണ്ണാടകയില്‍ സവര്‍ക്കര്‍ രഥയാത്ര തുടങ്ങി; യെദിയൂരപ്പ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു; “സവര്‍ക്കറെ നിസ്സാരവല്‍ക്കരിച്ചാല്‍ സിദ്ധരാമയ്യയെ ജനം പഠിപ്പിക്കും”

Entertainment

ന്യൂയോര്‍ക്കില്‍ നടന്ന ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ഗ്രാന്‍ഡ് മാര്‍ഷലായി അല്ലു അര്‍ജുന്‍; പരേഡില്‍ പങ്കെടുത്തത് അഞ്ച് ലക്ഷത്തോളം പേര്‍

പുതിയ വാര്‍ത്തകള്‍

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ് എസ് എല്‍ സി പരീക്ഷാ ഫലം തടഞ്ഞു

പാക് ഡ്രോണ്‍ ആക്രമണശ്രമത്തിന് തിരിച്ചടിയുമായി ഇന്ത്യ

പാക് ഡ്രോണുകളെത്തിയത് ഇന്ത്യയിലെ 26 നഗരങ്ങളില്‍, ശക്തമായി പ്രതിരോധിച്ച് ഇന്ത്യ

“ഇന്ത്യയ്‌ക്കൊപ്പം ഒന്നിച്ച് ഞങ്ങള്‍ നില്‍ക്കും”- കരീന, കത്രീനകൈഫ്, ദീപികാപദുകോണ്‍….ബോളിവുഡ് വനിതകള്‍ സിന്ദൂരം മായ്ച്ചതിനെതിരെ

ഇന്ത്യയുടെ ദേഹത്ത് തൊട്ടാല്‍….: നടന്‍ ജയസൂര്യ

തൃശൂരില്‍ ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് യുവാവ് മരിച്ചു

തൃശൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്

നിയന്ത്രണരേഖയിലെ പാകിസ്ഥാന്‍ വെടിവയ്‌പ്പില്‍ ജവാന് വീരമൃത്യു

166 പേരെ കൊന്ന മുംബൈ ഭീകരാക്രമണത്തിലെ പ്രതി പാകിസ്ഥാന്‍ ഭീകരനായ തഹാവൂര്‍ ഹുസൈന്‍ റാണ (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാന്‍ തീവ്രവാദകേന്ദ്രങ്ങളുടെ ലൊക്കേഷന്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞത് തഹാവൂര്‍ ഹുസൈന്‍ റാണയില്‍ നിന്നും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies