ന്യൂദല്‍ഹി: പെഗസസ് ആരോപണവുമായി ബന്ധപ്പെട്ട പരാതിയില്‍ ഭേദഗതി വരുത്തി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച് ഹര്ജിക്കാരന്. എതിര് കക്ഷികളായി ഉള്‍പ്പെടുത്തിയിരുന്ന പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും പേരുകളാണ് നീക്കം ചെയ്തത്. നിലവില്‍ ഇന്ത്യന്‍ യൂണിയനാണ് കേസിലെ ആദ്യ എതിര് കക്ഷി.
വിവരച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട ആരോപണത്തില്‍ അഭിഭാഷകന് എം എല്‍ ശര്‍മ ഉള്‍പ്പെടെ പത്തു പേരാണ് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. വ്യക്തികളുടെ പേരുകള്‍ എതിര് കക്ഷികളായി ഉള്‍പ്പെടുത്തിയതിന് ഓഗസ്റ്റ് അഞ്ചിന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ എം എല്‍ ശര്‍മയെ ശകാരിച്ചിരുന്നു. അത്തരം വ്യക്തികള്‍ക്ക് നോട്ടിസ് നല്‍കാനാകില്ലെന്നും കോടതി അന്ന് വ്യക്തമാക്കി.
വെള്ളിയാഴ്ച ചില വ്യക്തിപരമായ അസൗകര്യങ്ങളുള്ളതിനാല്‍ ഓഗസ്റ്റ് പതിനാറിന് വിഷയം പരിഗണിക്കാമെന്ന് ഓഗസ്റ്റ് പത്തിന് ചീഫ് ജസ്റ്റിസ് അറിയിച്ചു. പെഗസസ് വിഷയം കോടതി പരിഗണിക്കുന്നതിനിടെ സമൂഹമാധ്യമങ്ങളിലും മറ്റും ഹര്‍ജിക്കാര്‍ സമാന്തര ചര്‍ച്ച നടത്തുന്നതില്‍ സുപ്രീംകോടതി ചൊവ്വാഴ്ച നീരസം അറിയിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: