ന്യൂദല്‍ഹി: രാജ്യത്താകെ വിതരണം ചെയ്ത വാക്സിന് ഡോസുകളുടെ എണ്ണം 53.24 കോടി പിന്നിട്ടു. ഇന്ത്യയില്‍ ഇതുവരെ 53,24,44,960 വാക്സിന് ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കും/കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയത്. ഇതിനു പുറമെ 72,40,250 ഡോസുകള്‍ കൂടി കേന്ദ്രം ഉടന്‍ കൈമാറും.
ഇന്ന് രാവിലെ എട്ട് മണി വരെയുള്ള കണക്കുകള്‍ പ്രകാരം ഉതുവരെ പാഴായതുള്‍പ്പെടെ 51,56,11,035 ഡോസാണ് മൊത്തം ഉപയോഗിച്ചത്. 2.25 കോടിയിലധികം (2,25,03,900) കോവിഡ് വാക്സിന് ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും പക്കല്‍ ഇപ്പോഴും ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: