കാസര്‍കോട് : ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ പ്രതി ടി.കെ പൂക്കോയ തങ്ങള്‍ കീഴടങ്ങി. രാവിലെ ഹോസ്ദുര്‍ഗ് കോടതിയില്‍ എത്തിയാണ് തങ്ങള്‍ കീഴടങ്ങിയത്. കഴിഞ്ഞ ഒമ്പത് മാസമായി ഇയാള്‍ ഒളിവിലായിരുന്നു.
കേസിലെ രണ്ടാം പ്രതിയാണ് തങ്ങള്‍. ഒന്നാം പ്രതിയായ എംസി കമറുദ്ദീനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്യുകയും, കഴിഞ്ഞ ഫെബ്രുവരിയില്‍ ജയില്‍ മോചിതനാകുകയും ചെയ്തിരുന്നു. എന്നാല്‍ പിടികൂടുമെന്ന് ഭയന്ന് തങ്ങള്‍ ഒളിവില്‍ കഴിയുകയായിരുന്നു.
ഫാഷന്‍ ഗോള്‍ഡ് ഗ്രൂപ്പ് എംഡിയാണ് പൂക്കോയ തങ്ങള്‍. സ്വര്‍ണ നിക്ഷേപ തട്ടിപ്പില്‍ കമറുദ്ദീനും, തങ്ങള്‍ക്കുമെതിരെ നൂറിലേറെ പരാതികളായിരുന്നു പോലീസിന് ലഭിച്ചത്. തുടര്‍ന്ന് പോലീസ് അന്വേഷണം ഭയന്ന തങ്ങള്‍ ഒളിവില്‍ പോകുകയായിരുന്നു. കൂട്ടു പ്രതിയായ കമറുദ്ദീനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. 93 ദിവസത്തോളം ജയില്‍ വാസം അനുഭവിച്ചതിന് പിന്നാലെയാണ് കമറുദ്ദീന് മുഴുവന്‍ കേസുകളിലും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: