ന്യൂയോര്‍ക്ക്: ലൈംഗികാരോപണ പരാതിയില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുവോമോ രാജിവെച്ചു. പകരം ലെഫ്റ്റനന്റ് ഗവര്‍ണര്‍ കാത്തി ഹോകുള്‍ ഗവര്‍ണര്‍സ്ഥാനം ഏറ്റെടുക്കും. ന്യൂയോര്‍ക്ക് ഗവര്‍ണര്‍ പദവിയിലേക്ക് ആദ്യമായാണ് ഒരു വനിതയെത്തുന്നത്. സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇപ്പോള്‍ മാറിനില്‍ക്കുന്നതാണ് നല്ലതെന്നും രാജി 14 ദിവസത്തിനുള്ളില്‍ പ്രാബല്യത്തിലാവുമെന്നും കുവോമോ പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാരുള്‍പ്പെടെ 11 വനിതകളെ കുവോമോ ലൈംഗികമായി ചൂഷണം ചെയ്തെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. കോവിഡ് നിയന്ത്രണനടപടികളിലൂടെ ഏറെ ശ്രദ്ധനേടിയ കുവോമോ, തനിക്കെതിരേയുള്ള ആരോപണങ്ങള്‍ നേരത്തേ നിരസിച്ചിരുന്നു. എന്നാല്‍, യു.എസ്. പ്രസിഡന്റ് ജോ ബൈഡനും ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസിയും അടക്കമുള്ളവര്‍ രാജി ആവശ്യപ്പെട്ടതോടെ പ്രതിരോധത്തിലായി.
കഴിഞ്ഞ15 വര്‍ഷത്തിനിടെ ന്യൂയോര്‍ക്കില്‍ ആരോപണങ്ങളെ തുടര്‍ന്ന് പുറത്താകുന്ന 3-ാം ഡമോക്രാറ്റിക് ഗവര്‍ണര്‍ ആണ് ആഡ്രു കുമെ.
2006 ല്‍ റിപ്പബ്ലിക്കന്‍ ഗവര്‍ണറായിരുന്ന ജോര്‍ജ് പാറ്റ്സ്ക്കിയെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയ എലിയറ്റ് സ്വിറ്റ്!സര് പ്രോസ്റ്റിറ്റിയൂഷന്‍ റിംഗ് ആരോപണത്തെ തുടര്‍ന്ന് രണ്ടു വര്‍ഷത്തിനുശേഷം 2008ല്‍ കാലാവധി പൂര്‍ത്തിയാകാതെ രാജിവച്ചു. 2008 ല്‍ ഗവര്‍ണറുടെ രാജിയെ തുടര്‍ന്ന് ഇടക്കാല ഗവര്‍ണറായി ചുമതലയേറ്റ മുന്‍ അറ്റോര്‍ണി ജനറല്‍ ഡേവിഡ് പാറ്റേഴ്സണ്‍ 2010 ല്‍ സഹപ്രവര്‍ത്തകയുടെ കുടുംബ കലഹത്തില്‍ ഇടപെട്ടുവെന്ന ആരോപണത്തെ തുടര്‍ന്ന് രാജിവച്ചു. തുടര്‍ന്നെത്തിയ ഇപ്പോഴത്തെ ഗവര്‍ണര്‍ ആഡ്രു കുമോക്കെതിരെ 7 സ്ത്രീകള്‍ ലൈംഗീകാരോപണം ഉന്നയിക്കുകയും അന്വേഷണ കമ്മീഷന് ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രാജിവയ്ക്കുകയാണ്.
1995 ല്‍ ആഡ്രു കുമൊയുടെ പിതാവായിരുന്ന മാറിയോ കുമോയെ പരാജയപ്പെടുത്തിയത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായിരുന്ന ജോര്‍ജ് പാറ്റ്സ്ക്കിയായിരുന്നു. ജോര്‍ജ് പാറ്റ്സ്ക്കിക്കു ശേഷം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ ആരും ന്യുയോര്‍ക്ക് ഗവര്‍ണറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: