കൊച്ചി : ആള്‍ക്കൂട്ടങ്ങള്‍ നിയന്ത്രിക്കാന്‍ ആയില്ലെങ്കില്‍ സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചിടണമെന്ന് സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. മദ്യം വാങ്ങാനെത്തുന്നവരുടെ കുടുംബത്തെ കുറിച്ചും ആലോചിക്കണം. ബിവറേജസിന് മുമ്പിലെ തിരക്ക് നിയന്ത്രിക്കുന്നത് സംബന്ധിച്ചുള്ള കേസ് പരിഗണിക്കവേയാണ് ഹൈക്കോടതി ഇക്കാര്യം അറിയിച്ചത്.
മദ്യം വാങ്ങാന്‍ എത്തുന്നവരെ പകര്‍ച്ചവ്യാധിക്ക് മുന്നിലേക്ക് വിടാനാകില്ല. അതുകൊണ്ട് ആള്‍ക്കൂട്ടം നിയന്ത്രിക്കാനായി സംസ്ഥാന സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കുക. അല്ലെങ്കില്‍ മദ്യ വില്‍പ്പനശാലകള്‍ പൂര്‍ണ്ണമായും അടച്ചിടണം. മദ്യശാലകളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
അതേസമയം അസൗകര്യങ്ങളുള്ള മദ്യ ഷോപ്പുകള്‍ മാറ്റി പുതിയവ സ്ഥാപിക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. സൗകര്യമില്ലെന്ന് കണ്ടെത്തിയ ഷോപ്പുകള്‍ക്ക് എല്ലാം അനുമതി നല്‍കിയത് എക്സ്സൈസ് കമ്മീഷണറാണെന്നും സര്‍ക്കാര്‍ പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രണ്ടു മാസം വേണമെന്നും ബെവ്കോ കോടതിയില്‍ അറിയിച്ചു.
ബാരിക്കേഡുകളും മറ്റും ഉപയോഗിച്ചാണ് മദ്യ വില്‍പ്പനശാലകളിലെ തിരക്ക് പോലീസ് നിയന്ത്രിക്കുന്നത്. മറ്റ് കടകളില്‍ പ്രവേശിക്കുന്നതിന് വാക്സിന് എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിര്‍ദ്ദേശം മദ്യവില്‍പ്പന ശാലകളില്‍ എന്തുകൊണ്ട ബാധകമല്ലെന്ന് കഴിഞ്ഞ ദിവസം കോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചിരുന്നു. ഇത് സംബന്ധിച്ച് സര്‍ക്കാരിനോട് വിശദാകരണം നല്‍കാനും ആവശ്യപ്പെട്ടിരുന്നതാണ്. സെപ്റ്റംബര്‍ രണ്ടിന് കേസ് വീണ്ടും പരിഗണിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: