Categories: India

ആ വിവാഹബന്ധം അവസാനിച്ചു; ടീന ഡാബിക്കും അതാര്‍ അമീര്‍ ഖാനും വിവാഹമോചനം അനുവദിച്ച് കോടതി; വേര്‍പിരിയുന്നത് രാജ്യത്ത് ശ്രദ്ധ നേടിയ ഐഎഎസ് ദമ്പതികള്‍

ദളിത് വിഭാഗക്കാരിയായ ടിനയും കശ്മീര്‍ സ്വദേശിയായ അതാറും വിവാഹത്തിലൂടെ ഒന്നിച്ചത് ഐഎഎസ് ഉദ്യോഗസ്ഥരെന്നതിന് പുറമെ സാമുദായിക ഐക്യമെന്ന പേരില്‍ കൂടി വിശേഷിക്കപ്പെട്ടിരുന്നു . യുപിഎസ്‌സി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുന്ന ആദ്യ ദളിത് വനിതകൂടിയാണ് ഭോപ്പാല്‍ സ്വദേശിയായ ടീനാ ഡാബി .

Published by

ജയ്പൂര്‍:  ഐഎഎസ് ദമ്പതികളായ ടീന ഡാബിക്കും ഭര്‍ത്താവ് അതാര്‍ അമീര്‍ ഖാനും ജയ്പൂര്‍ കുടുംബ കോടതി നിയമപരായമായി വിവാഹമോചനം അനുവദിച്ചു. രസ്പര സമ്മതത്തോടെ കഴിഞ്ഞ വര്‍ഷം നവംബറില്‍ സമര്‍പ്പിച്ച അവരുടെ ഹര്‍ജിയില്‍ തീരുമാനമെടുത്ത ശേഷം, സ്‌പെഷ്യല്‍ മാര്യേജ് ആക്ട് സെക്ഷന്‍ 28 പ്രകാരം ജയ്പൂരിലെ കുടുംബ കോടതി  ആണ് വിവാഹമോചനം അനുവദിച്ചത്.  

2015ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആദ്യ  റാങ്കുകാരായ അതാര്‍ ഖാന്റെയും ടീനാ ഡാബിയുടെയും വിവാഹ വാര്‍ത്ത രാജ്യം ഒട്ടാകെ ശ്രദ്ധ നേടിയിരുന്നു. വിവാഹിതരായി രണ്ട് വര്‍ഷം കഴിയുമ്പോള്‍ ദമ്പതികള്‍ വിവാഹമോചനത്തിനു ഹര്‍ജി സമര്‍പ്പിച്ചെന്ന വാര്‍ത്തയും ഏറെ മാധ്യമശ്രദ്ധ നേടി.  

2015ലെ യുപിഎസ്‌സി പരീക്ഷയിലെ രണ്ടാം റാങ്കുകാരനായിരുന്നു അതാര്‍ ഖാന്‍,ഭാര്യ ടിനാ ദാബി ഒന്നാം റാങ്കുകാരിയും.  ദളിത് വിഭാഗക്കാരിയായ ടിനയും കശ്മീര്‍ സ്വദേശിയായ അതാറും വിവാഹത്തിലൂടെ ഒന്നിച്ചത് ഐഎഎസ് ഉദ്യോഗസ്ഥരെന്നതിന് പുറമെ സാമുദായിക ഐക്യമെന്ന പേരില്‍ കൂടി വിശേഷിക്കപ്പെട്ടിരുന്നു . യുപിഎസ്‌സി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുന്ന ആദ്യ ദളിത് വനിതയാണ് ഭോപ്പാല്‍ സ്വദേശിയായ ടീനാ ഡാബി .

ഡല്‍ഹിയില്‍ ഇവരുടെ വിവാഹത്തില്‍ വെങ്കയ്യ നായിഡു, സുമിത്ര മഹാജന്‍, രവിശങ്കര്‍ പ്രസാദ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തിരുന്നു. വിവാഹത്തിന് പുറമെ മൂന്ന് സല്‍ക്കാരചടങ്ങുകളായിരുന്നു നടന്നത്. ആദ്യത്തേത് ജയ്പൂരിലും രണ്ടാമത്തേത് പഹല്‍ഗാമിലും. മൂന്നാമത്തെ ഡല്‍ഹിയിലും .

രാജസ്ഥാന്‍ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥരായ ഇരുവരും തുടക്കത്തില്‍ ഒരേ നഗരത്തിലായിരുന്നെങ്കിലും പിന്നീട് അതാറിനെ ജയ്പൂരിലേക്കും ടീന ദാബിയെ ശ്രീ ഗംഗനഗറില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും നിയമിക്കുകയായിരുന്നു.അതാര്‍ ഇപ്പോള്‍ കശ്മീര്‍ ഡെപ്യൂട്ടേഷനിലാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക