ന്യൂദല്‍ഹി : ഇന്ത്യയുടെ കോവിഷീല്‍ഡ് കൊവാക്സിന് വാക്സിനുകള്‍ മിക്സ് ചെയ്ത് പരീക്ഷണങ്ങള്‍ നടത്താന്‍ ഡ്രഗ് കണ്ട്രോള് ജനറല്‍ ഓഫ് ഇന്ത്യ അനുമതി. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കുള്ള അനുമതിയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് വിശദമായ പരിശോധനകളുണ്ടാവും.
വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലാണ് പരീക്ഷണ അനുമതി നല്‍കിയിരിക്കുന്നത്. പരീക്ഷണം വിജയകരമായ ശേഷം മത്രമേ ഈ മിശ്രിതം വിതരണം ചെയ്യൂ. കൊവിഷീല്‍ഡ്്, കൊവാക്സിന് മിക്സ് ചെയ്ത് നല്‍കുന്നത് വൈറസിനെ പ്രതിരോധിക്കുന്നതില്‍ കൂടുതല്‍ ഫലപ്രദമാണെന്ന് ഐസിഎംആര്‍ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയികുന്നുയ
ഡിസിജിഎയുടെ വിദഗ്ധ സമിതി യോഗം ചേര്‍ന്നാണ് ഇപ്പോള്‍ ക്ലിനിക്കല്‍ പരീക്ഷണത്തിനുള്ള അനുമതി നല്‍കിയിരിക്കുന്നത്. 300 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രണ്ട് വാക്സിനും ഒരുമിച്ച് നല്കി നാലാംഘട്ട പരീക്ഷണമാണിത്. ഒരു വ്യക്തിക്ക് തന്നെ കോവിഷീല്‍ഡിന്റേയും കൊവാക്സിന്റേയും ഓരോ ഡോസുകള്‍ നല്‍കിയാണ് പരീക്ഷണം നടത്തുക.
രണ്ട് വ്യത്യസ്ത വാക്സിനുകള്‍ നല്കിയവരില് നടത്തിയ പഠനത്തില്‍ കൂടുതല്‍ ആന്റിബോഡി ഉത്പ്പാദിപ്പിക്കപ്പെടുന്നതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ വിശദമായ ഗവേഷണത്തിനായി ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: