മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
വാഹനം മാറ്റിവാങ്ങാന്‍ തീരുമാനിക്കും. അസാധ്യമെന്നു തോന്നുന്ന പലതും സാധിക്കും. ചെലവിനങ്ങളഇല് നിയന്ത്രണം വേണം. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. കൂടുതല്‍ സൗകര്യമുള്ള വീടു വാങ്ങാന്‍ തീരുമാനിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം ഉണ്ടാകും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
മുന്‍കോപം നിയന്ത്രിക്കണം. വാഹന ഉപയോഗത്തില്‍ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണം. വിജ്ഞാനം ആര്‍ജിക്കാന്‍ അവസരമുണ്ടാകും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
ഏറ്റെടുത്ത ദൗത്യം വിജയിപ്പിക്കാന്‍ സാധിക്കും. സാമ്പത്തിക ക്രയവിക്രയങ്ങളില്‍ വളരെ സൂക്ഷിക്കണം. ഉദരരോഗപീഡ വര്‍ധിക്കും. തൊഴില്‍ മേഖലയില്‍ സാമ്പത്തിക നേട്ടം കുറയും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ അഹോരാത്രം പ്രയത്നിക്കും. പ്രലോഭനങ്ങളില്‍ അകപ്പെടരുത്. പരീക്ഷണ നിരീക്ഷണങ്ങളില്‍ വിജയിക്കും. മാതാപിതാക്കളുടെ ആഗ്രഹത്തിനനുസരിച്ച് പ്രവര്‍ത്തിക്കും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റമുണ്ടാകും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. ആരോഗ്യം തൃപ്തികരമായിരിക്കും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
ബന്ധുസഹായത്താല്‍ പുതിയ ജോലി ലഭിക്കും. പൂര്‍വിക സമ്പത്തു രേഖാമൂലം ലഭിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മക്കള്‍ മുഖേന യാഥാര്‍ത്ഥ്യമാകും. പ്രയത്നങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഫലമുണ്ടാകും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
അര്‍ഹമായ പൂര്‍വിക സ്വത്തു ലഭിക്കാന്‍ നിയമസഹായം തേടും. അനാവശ്യമായ ആധി ഒഴിവാക്കണം. ആത്മവിശ്വാസത്തോടെ പുതിയ ചുമതലകള്‍ ഏറ്റെടുക്കും. ജോലിയുമായി ബന്ധപ്പെട്ട് ദൂരയാത്രകള് വേണ്ടിവരും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
പ്രവര്‍ത്തന പുരോഗതിയും സാമ്പത്തികനേട്ടവും ഉണ്ടാകും. ഭൂമിയോ വീടോ വാങ്ങും. സല്‍ക്കീര്‍ത്തി വര്‍ധിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവുമുണ്ടാകും. മാതാപിതാക്കളുടെ ആവശ്യങ്ങള്‍ക്കു പ്രഥമപരിഗണന നല്‍കും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
അഭിപ്രായ സമന്വയത്തിനായി വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കും. പ്രലോഭനങ്ങളില്‍ അകപ്പെടരുത്. അസുഖങ്ങളാല്‍ ദൂരയാത്ര മാറ്റിവയ്ക്കും. സ്വന്തം ചുമതലകള്‍ അന്യരെ ഏല്‍പ്പിക്കരുത്.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
മേലധികാരിയുടെ പ്രതിനിധിയായി ചര്‍ച്ചകള്‍ നയിക്കും. ഗതാഗത നിയമം ലംഘിച്ചതിനു പിഴ അടയ്ക്കേണ്ടിവരും. അസുഖങ്ങളാല്‍ അവധിയെടുക്കും. ആഗ്രഹിച്ച ഔദ്യോഗിക പദവി വന്നുചേരും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
പ്രായോഗിക വിജ്ഞാനം പ്രവര്ത്തനക്ഷമതയ്ക്കുവേണ്ടി വഴിയൊരുക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം താമസിക്കാന്‍ തക്കവണ്ണം ജോലി ക്രമീകരിക്കും. വാഹനാപകടത്തില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: