ന്യൂദല്‍ഹി: രാജ്യസഭയില്‍ ചൊവ്വാഴ്ച അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. കേന്ദ്ര കൃഷിനിയമങ്ങളെക്കുറിച്ച് ചര്‍ച്ച നടക്കുന്നതിനിടെ സഭയില്‍ അച്ചടക്കമില്ലാതെ പ്രതിപക്ഷം ബഹളംവച്ചു. ഇതിനിടെ ചില എംപിമാര്‍ മേശപ്പുറത്ത് കയറിനിന്ന് സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം വിളിച്ചു. ഉച്ചയ്ക്ക് 2.17 ഓടെ ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗ് ആണ് ആദ്യം റിപ്പോര്‍ട്ടര്‍മാരുടെ മേശപ്പുറത്ത് കയറിയതും മുദ്രാവാക്യം മുഴക്കിയതും.
തുടര്‍ന്ന് വൈസ് ചെയര്‍പേഴ്സണ്‍ ഭുബനേശ്വര്‍ കലിത 15 മിനിറ്റ് നേരത്തേക്ക് സഭ നിര്‍ത്തിവച്ചു. മേശപ്പുറത്ത് കയറിനിന്ന് രാജ്യസഭാ ചെയറിനുനേരെ റൂള്‍ബൂക്ക് എറിഞ്ഞു കോണ്‍ഗ്രസ് എംപി പ്രതാപ് സിംഗ് ബജ്വ പരിധിവിട്ടു. ദീപേന്ദര്‍ ഹൂഡ, രാജ്മണി പട്ടേല്‍, സിപിഐയുടെ ബിനോയ് വിശ്വം, വി ശിവദാസന്‍ എന്നിവരും അദ്ദേഹത്തിനൊപ്പം ചേര്‍ന്ന് മേശയ്ക്കുമുകളിലിരുന്ന് സഭാ നടപടികള്‍ തടസപ്പെടുത്തി.
പിന്നീട് 2.33ന് സഭ സമ്മേളിച്ചുവെങ്കിലും 3.03 വരെ വീണ്ടും പിരിഞ്ഞു. തുടര്‍ന്ന് ഇന്നത്തേക്കു പരിഞ്ഞു. കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി പ്രതിപക്ഷ പെരുമാറ്റത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു. ‘കോണ്‍ഗ്രസ് എംപിമാര്‍ ചട്ടമ്പിമാരെപ്പോലെ പെരുമാറുന്നു’വെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: