തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തുമെന്ന് ഭീഷണി സന്ദേശം. പൊലീസ് മര്‍ദനത്തില്‍ നടപടി ആവശ്യപ്പെട്ട് കോട്ടയത്തുനിന്നാണ് ക്ലിഫ് ഹൗസിലേക്ക് ഭീഷണി എത്തിയത്. കോട്ടയത്ത് ഒരാള്‍ക്ക് പൊലീസ് മര്‍ദനമേറ്റുവെന്നും മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ മുഖ്യമന്ത്രിയെ കൈകാര്യം ചെയ്യുമെന്നായിരുന്നു ഫോണ്‍ സന്ദേശത്തിന്റെ ഉള്ളടക്കം.
വിളിച്ചയാളിനെക്കുറിച്ച് സൂചന കിട്ടിയെന്നും ഇയാളെ കസ്റ്റഡിയിലെടുക്കാനുള്ള നടപടി തുടങ്ങിയെന്നും പൊലീസ് വ്യക്തമാക്കി. മൂന്നു ദിവസം മുന്‍പ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മറ്റൊരു ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ക്ലിഫ് ഹൗസില്‍ അടക്കം പ്രധാന കേന്ദ്രങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഇത്.
ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സേലത്തുനിന്ന് ഒരാളെ കസ്റ്റഡിയില്‍ എടുത്തു.പ്രേം രാജ് എന്ന് പേരുള്ള മലയാളിയെയാണ് തമിഴ്നാട് പൊലീസ് പിടികൂടിയതെന്നാണ് പ്രാഥമിക വിവരം. ബംഗളൂരുവില്‍ താമസമാക്കിയ ആളാണ്. ബസിനസ് തകര്‍ന്നതിനെ തുടര്‍ന്ന് മാനസികമായി സംഘര്‍ഷം നേരിടുന്നയാളാണ് ഇയാളെന്നാണ് പൊലീസ് നല്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: