കൊച്ചി: കേരളം തനിക്ക് പാരിതോഷികം പ്രഖ്യാപിക്കാത്തതിനെക്കുറിച്ച് അറിയില്ലെന്ന് മലയാളി ഒളിമ്പിക് മെഡല്‍ ജേതാവ് പിആര്‍ ശ്രീജേഷ്. വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിലേയ്ക്ക് അദേഹം കടന്നില്ല. സ്കൂളുകളില്‍ സ്പോര്‍ട്സ് നിര്‍ബന്ധമാക്കണം. കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് കേന്ദ്രനയമെന്നും പിആര്‍ ശ്രീജേഷ് പറഞ്ഞു.
ശ്രീജേഷിന് പാരിതോഷികം നല്‍കാത്തതില്‍ മുതിര്‍ന്ന കായികതാരം അഞ്ജു ബോബി ജോര്‍ജ് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതികരണവുമായി രംഗത്തുവന്നു. സര്‍ക്കാര്‍ നിലപാട് നിരാശാ ജനകമാണെന്നും തന്നോടും ഇത് തന്നെയാണ് കാട്ടിയതെന്നും അഞ്ജു പ്രതികരിച്ചു.
വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രമുഖ കായിക താരങ്ങളും രംഗത്തുവന്നു. ശ്രീജേഷിനെ തിരസ്കരിക്കരുതെന്നും ഉചിതമായ പാരിതോഷികം പ്രഖ്യാപിക്കണമെന്നും വോളീബാള്‍ ഇതിഹാസം ടോം ജോസഫ് പറഞ്ഞിരുന്നു. വിഷയത്തില്‍ വിമര്‍ശനവുമായി ബിജെപി സംസ്ഥാന നേതൃത്വവും രംഗത്തുവന്നു. കേരള സര്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങളെ കണ്ടുപഛിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞു.
സംരംഭകനും വിപിഎസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സ്ഥാപകനുമായ ഡോ. ഷംഷീര്‍ വയലില്‍ ശ്രീജേഷിന് ഒരുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അടുത്ത ദിവസം കേരളത്തിലെത്തുന്ന ശ്രീജേഷിന് കൊച്ചിയില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ വിപിഎസ് ഹെല്‍ത്ത്കെയര്‍ പ്രതിനിധികള്‍ പാരിതോഷികം കൈമാറും. ടോക്കിയോയില്‍ നിന്നും ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ശ്രീജേഷിനെ ദുബായില്‍നിന്ന് ഫോണില്‍ ബന്ധപ്പെട്ടാണ് ഡോ. ഷംഷീര്‍ സര്‍്രൈപസ് സമ്മാനം പ്രഖ്യാപിച്ചത്. ഇത്രയും വലിയൊരു തുക കേട്ടുമാത്രമേ പരിചയമുള്ളൂവെന്നും പാരിതോഷികമായി പ്രഖ്യാപിച്ചത് വലിയ സര്െ്രെപസാണെന്നുമായിരുന്നു ശ്രീജേഷിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: