കൊച്ചി: പ്രമുഖ യുട്യൂബ് ട്രാവലോഗ് വ്ളോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്മാരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയയില്‍ ആക്രമോത്സുകമായ പരാമര്‍ശങ്ങള്‍ നടത്തിയ 17 ആരാധകര്‍ പിടിയില്‍. കണ്ണൂര്‍ ടൗണ്‍ പോലീസാണ് മോട്ടോല്‍ വാഹന വകുപ്പ് ഓഫീസില്‍ തടസ്സം സൃഷ്ടിച്ചവര്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. യൂട്യൂബര്‍ നടത്തിയ ലൈവ് കണ്ട് നിരവധി ആരാധകര്‍ പോലീസ് സ്റേറഷനില്‍ തടിച്ചു കൂടിയിരുന്നു.
ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ നടപടികള്‍ക്കായി ഇവരോട് കഴിഞ്ഞ ദിവസം രാവിലെ ഓഫീസില്‍ ഹാജരാവാനും ആവശ്യപ്പെട്ടു. ഇരുവരും എത്തിയതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. വാന്‍ ആര്‍ടിഒ കസ്റ്റഡിയില്‍ എടുത്ത കാര്യം ഇവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോയായി പങ്കുവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇവരുടെ ആരാധകരായ നിരവധി ചെറുപ്പക്കാര്‍ കണ്ണൂര്‍ ആര്‍ടിഒ ഓഫീസിലേക്ക് എത്തിയത്.
ഒടുവില്‍ വ്ളോഗര്‍മാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്ക് തര്‍ക്കമാവുകയും തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്ത് എത്തി ഇരുവരേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ടാക്സ് ഉള്‍പ്പെടെ വിഷയങ്ങളില്‍ നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വാന്‍ കസ്റ്റഡിയില്‍ എടുത്തതെന്നാണ് ആര്‍ടിഒ ഉദ്യോഗസ്ഥര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: