ന്യൂദല്‍ഹി: സൗജന്യമായി പാചക വാതക കണക്ഷന് നല്കുന്ന പദ്ധതിയുടെ രണ്ടാം പതിപ്പിന് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കും. ഉത്തര്‍പ്രദേശിലെ മഹോബയില്‍ എല്‍പിജി കണക്ഷനുകള്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി കൈമാറിയാണ് ഉജ്ജ്വല 2.0ന് (പ്രധാനമന്ത്രി ഉജ്ജ്വല യോജന – പിഎംയുവൈ) ന് തുടക്കം കുറിക്കുക. ഉച്ചയ്ക്ക് 12.30തിനാണ് ചടങ്ങ്. പ്രധാനമന്ത്രി ഉജ്ജ്വലയുടെ ഗുണഭോക്താക്കളുമായി സംവദിക്കും. കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹര്‍ദിക് സിങ് പുരിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങില്‍ പങ്കെടുക്കും.
പിഎംയുവൈ സ്കീമിന് കീഴില്‍ ഒരു കോടി എല്‍പിജി കണക്ഷന് അധികമായി നല്‍കുമെന്ന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഈ ഒരു കോടി അധിക കണക്ഷനുകള്‍ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്ത താഴ്ന്ന വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ഉജ്ജ്വല 2.0 ല്‍പ്പെടുത്തി നല്‍കും. ആദ്യ റീഫില്ലും ഹോട്ട് പ്ലേറ്റും ഗുണഭോക്താക്കള്‍ക്ക് സൗജന്യമായി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: