തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പില്‍ ദേശീയ പട്ടികജാതി കമ്മീഷന് കേസെടുത്തു. നഗരസഭയിലെ പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പ് അന്വേഷിക്കണമെന്നും സംസ്ഥാനത്തെ പട്ടികജാതി ക്ഷേമ ഫണ്ട് വിനിയോഗത്തിനെ സംബന്ധിച്ച് സോഷ്യല്‍ ഓഡിറ്റിംഗ് നടപ്പിലാക്കാണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നല്കിയ പരാതിയിലാണ് നടപടി.
ഫണ്ട് തട്ടിപ്പിനെ സംബന്ധിച്ച് 15 ദിവസത്തിനകം വിശദീകരണം നല്കാന് നഗരസഭ അധികൃതരോടും സാമൂഹ്യ ക്ഷേമ വകുപ്പ് ഡയറക്ടറോടും കമ്മീഷന് ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന പ്രസിഡന്റും നേതാക്കളും ജൂലായ് 28ന് ഡല്‍ഹിയിലെത്തിയാണ് ദേശീയ പട്ടികജാതി കമ്മീഷന് ചെയര്മാന് പരാതി നല്‍കിയത്.
കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്കുന്ന പട്ടികജാതി ക്ഷേമഫണ്ട് സിപിഎം നേതാക്കള്‍ തട്ടിയെടുത്തതായി ആരോപണം ഉയര്‍ന്നിരുന്നു. 100 കോടിയോളം രൂപ ഇത്തരത്തില്‍ തട്ടിയെടുത്തത്. പഠനത്തിനും മറ്റു കാര്യത്തിനുമായി പട്ടികജാതി വിഭാഗത്തിന് കിട്ടേണ്ട പണം സിപിഎം നേതാക്കള്‍ അടിച്ചു മാറ്റിയത് ഉന്നത നേതാക്കള്‍ അറിഞ്ഞിട്ടും അഴിമതി മറച്ചുവെച്ചു.
അന്നത്തെ പട്ടികജാതിപട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി എകെ ബാലന് അഴിമതിയുടെ കാര്യങ്ങള്‍ നേരത്തെ അറിയാമായിരുന്നെങ്കിലും അദ്ദേഹം കണ്ണടച്ചു. സിപിഎം സെക്രട്ടറി എ.വിജയരാഘവന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: