കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഹോക്കി താരം പി.ആര്. ശ്രീജേഷ്. 2012ല്‍ തോറ്റപ്പോള്‍ എല്ലാവരും തങ്ങളെ കളിയാക്കുകയായിരുന്നുവെന്ന് അന്ന് ടീം അംഗമായിരുന്ന ശ്രീജേഷ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. വലിയ പ്രചോദനവും പിന്തുണയുമാണ് കിട്ടുന്നത്.
ടോക്കിയോയില്‍ സെമിയില്‍ തോറ്റപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിളിച്ചു. എല്ലാവരോടും ആശ്വാസ വാക്കുകള്‍ പറഞ്ഞു. മികച്ച രീതിയില്‍ കളിച്ചതു ചൂണ്ടിക്കാട്ടി. പേടിക്കേണ്ട, കൂടെയുണ്ടെന്നു പറഞ്ഞ് ആശ്വസിപ്പിച്ചു. അതാണ് പ്രചോദനം. കഠിന പ്രയത്നം തിരിച്ചറിയുന്നു, നേട്ടങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നു, കഷ്ടപ്പാടിനെ അംഗീകരിക്കുന്നു. കായിക താരത്തെ സംബന്ധിച്ച് വലിയ കാര്യമാണിത്.
ജയിക്കുന്നവരെ മാത്രമല്ല തോല്‍ക്കുന്നവരെയും പിന്തുണയ്ക്കുന്നു. 2012ലേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വലിയ കാര്യമാണ്. 2012ല്‍ തോറ്റപ്പോള്‍ എല്ലാവരും കളിയാക്കി ചിരിച്ചു. മുനവച്ച വാക്കുകള്‍ പറഞ്ഞത് എന്റെ മനസ്സില്‍ ഇപ്പോഴുമുണ്ട്.
പ്രധാനമന്ത്രി തന്റെ പതിവ് യോഗ പോലും മാറ്റിവച്ച് ഞങ്ങളുടെ കളി കാണാന്‍ സമയം കണ്ടെത്തി. അതൊക്കെ വലിയ പ്രചോദനമാണ്, സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ ശ്രീജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: