Categories: Sports

പാനിപത്ത് : ഇന്ത്യയുടെ ചരിത്രം മാറ്റിയ യുദ്ധ ഭൂമി; ഇനി കായിക ചരിത്രം കുറിച്ച നീരജ് ചോപ്രയുടെ ജന്മസ്ഥലം

പാനിപത്ത് എന്ന യുദ്ധ ഭൂമി ഇനി മേല്‍ ലോക കായിക യുദ്ധം ജയിച്ച ആളിന്റെ പേരില്‍ കൂടിയാകും ചരിത്രത്തില്‍ ഇടം പിടിക്കുക. 120 വര്‍ഷം പഴക്കമുള്ള ഒളിംപ്ക്‌സിന്റെ അത്‌ലറ്റിക്‌സില്‍ ആദ്യമായി സ്വര്‍ണ്ണമെഡല്‍ നേടയ നീരജ് ചോപ്രയുടെ ജന്മസ്ഥലം.

Published by

ദല്‍ഹിയില്‍ നിന്ന് 90 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഹരിയാനയിലെ പുരാതന ചരിത്ര നഗരമായ പാനിപത് യുദ്ധങ്ങളുടെ പേരിലാണ്  അറിയപ്പെടുന്നത്. ഇന്ത്യാ ചരിത്രത്തിന്റെ ഗതിമാറ്റിയ മൂന്നു പാനിപത് യുദ്ധങ്ങള്‍. 1956ല്‍ ബാബറിന്റെ സൈന്യം ദല്‍ഹി സുല്‍ത്താന്‍ ഇബ്രാഹിം ലോധിയുടെ സൈന്യത്തെ തോല്‍പിച്ച് ഇന്ത്യയില്‍ മുഗള്‍ സാമ്രാജ്യത്തിന്റെ സ്ഥാപനത്തിന് കാരണമായ യുദ്ധമാണ് ഒന്നാം പാനിപ്പത്ത് യുദ്ധം.മുഗള്‍ ചക്രവര്‍ത്തിയായ അക്ബറിന്റെ സൈന്യവും സൂരി സാമ്രാജ്യത്തിലെ  ചന്ദര്‍ വിക്രമാദിത്യന്റെ സൈന്യവും തമ്മില്‍ 1556ല്‍  നടന്ന യുദ്ധമാണ് രണ്ടാം പാനിപ്പത്ത് യുദ്ധം. യുദ്ധാനന്തരം മുഗളര്‍ തങ്ങള്‍ക്കു നഷ്ടപ്പെട്ട ദില്ലിയും ആഗ്രയും തിരിച്ചുപിടിക്കുകയും കൂടുതല്‍ മേഖലകളിലേക്ക് അവരുടെ അധികാരം വ്യാപിപ്പിക്കുകയും ചെയ്തു. മറാഠരുടെ പീരങ്കിപ്പടയും അഹ്മദ് ഷാ ദുറാനി നേതൃത്വം നല്‍കിയ അഫ്ഗാനികളുടെ കുതിരപ്പടയും 1971 ല്‍ ഏറ്റുമുട്ടിയതാണ് മൂന്നാം പാനിപത്ത് യുദ്ധം.മറാഠരുടെ വടക്കോട്ടുള്ള സൈനിക മുന്നേറ്റങ്ങള്‍ക്ക് വിരാമമായിതും  ബ്രിട്ടീഷുകാര്‍ പ്രദേശത്ത് ആധിപത്യം സ്ഥാപിക്കുന്നതിനും  വഴിയൊരുക്കിയ യുദ്ധം.

പാനിപത്ത്  എന്ന യുദ്ധ ഭൂമി ഇനി മേല്‍ ലോക കായിക യുദ്ധം ജയിച്ച ആളിന്റെ പേരില്‍ കൂടിയാകും ചരിത്രത്തില്‍ ഇടം പിടിക്കുക. 120 വര്‍ഷം പഴക്കമുള്ള ഒളിംപ്ക്‌സിന്റെ അത്‌ലറ്റിക്‌സില്‍ ആദ്യമായി സ്വര്‍ണ്ണമെഡല്‍ നേടയ നീരജ് ചോപ്രയുടെ ജന്മസ്ഥലം.

പാനിപത്തിലെ കന്ദേര ഗ്രാമത്തില്‍ സതീഷ് കുമാര്‍ – സരോജ് ദേവി ദമ്പതികളുടെ മകനായ  നീരജിനെ 12-ാം വയസ്സില്‍ കളിക്കളത്തിലേക്ക് കൈപിടിച്ചു കൊണ്ടു പോയത് അച്ഛന്‍ തന്നെയാണ്. മകനെ ഒരു ജാവലിന്‍ ഏറുകാരനാക്കണം എന്ന ആഗ്രഹത്തോടെയാന്നുമായിരുന്നില്ലന്നു മാത്രം. അപ്പോള്‍ തന്നെ 80 കിലോ ഭാരമുള്ള മകന്റെ തടി നിയന്ത്രിക്കാന്‍ പോംവഴി എന്നു കരുതിയാണ്.  പരിശീലകനായ ജിതേന്ദ്രന്‍ ജാഗ്‌ലന്‍ ആണ് തടിയന്‍ പയ്യന്റെ  കയ്യില്‍ ജാവലിന്‍ കൊടുത്തത്. പത്തു വര്‍ഷം കഴിയമ്പോള്‍  നീരജിന്റെ അമിതവണ്ണം ഇല്ലാതിയി. അതിനപ്പുറം ജാവലിന്‍ എറില്‍ രാജ്യത്തിന്റെ ഏറ്റവും മികച്ച താരവുമായി വളര്‍ന്നു. 120 വര്‍ഷ ചരിത്രം ഉള്ള ഒളിംപിക്‌സില്‍ അത്‌ലറ്റിക്‌സില്‍ ആദ്യമായി സ്വര്‍ണ്ണം നേടി 130 കോടി ഭാരതീയരുടെ അഭിമാനവുമായി ടോക്കിയോയില്‍ ചരിത്രവും രചിച്ചു പ്രധാനമന്ത്രി പറഞ്ഞതുപോലെ  ശ്രദ്ധേയമായ അഭിനിവേശത്തോടെ കളിക്കുകയും സമാനതകളില്ലാത്ത മനക്കരുത്ത് കാണിക്കുകയും ചെയ്തുകൊണ്ട് കായിക ഭാരതത്തിന്റെ ആവേശവുമായി.

കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും ഇപ്പോള്‍ ഒളിംപിക്സിലും  സ്വര്‍ണ്ണം. ജൂനിയര്‍ ലോക റെക്കോര്‍ഡ് നേടിയ ഏക ഇന്ത്യന്‍ താരവുമാണ് നീരജ്  ചോപ്ര. 2016 ല്‍ പോളണ്ടിലെ ബീഗോഷില്‍ നടന്ന ഐ.എ.എ.എഫ് ലോക യൂത്ത് അത്‌ലറ്റിക്‌സ് മീറ്റിലാണ്  നീരജ് ലോക റെക്കോര്‍ഡോടെ സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കിയത്  ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമെഡല്‍ നേട്ടം സ്വന്തമാക്കുന്ന ആദ്യ  ഇന്ത്യന്‍  താരവുമാണ് നീരജ്. 86.48 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് പത്തൊമ്പതുകാരനായ ഇന്ത്യന്‍ താരം ചരിത്ര നേട്ടം സ്വന്തമാക്കിയത്. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 88.06 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചു  നീരജ് സ്വര്‍ണ മെഡല്‍ നേടി ദേശീയ റെക്കോര്‍ഡും സ്വന്തം പേരിലാക്കി

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക