ന്യൂദല്‍ഹി: വിഎച്ച്പി നേതാവും രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയുമായ ചമ്പത്ത് റായിയെ അപകീര്‍ത്തി ഫേസ്ബുക്ക് പോസ്റ്റ് ഇട്ട മാധ്യമപ്രവര്‍ത്തകനെതിരേ രൂക്ഷ വിമര്‍ശനവുമായി കോടതി. മാധ്യമപ്രവര്ത്തകന് ഇല്ലാതാക്കി. ചമ്പത്ത് റായിക്ക് ഭൂമി തട്ടിപ്പില്‍ പങ്കുണ്ടെന്ന് വിനീത് നരേന് എന്ന മാധ്യമപ്രവര്ത്തകന് ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വ്യാജമായ ആരോപണമാണെന്നു കാട്ടി മ്പത്ത് റായിയുടെ സഹോദരന് സഞ്ജയ് ബന്‍സാല്‍ ആണ് കേസ് ഫയല്‍ ചെയ്തത്, സത്യവാങ്മൂലം അംഗീകരിച്ച കോടതി ഫേസ്ബുക്ക് പോസ്റ്റിനെ ശക്തമായി വിമര്‍ശിക്കുകയും മാധ്യമപ്രവര്‍ത്തകനോട് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. മേലാല്‍ ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വ്യാജമായ പോസ്റ്റുകള്‍ ഇടരുതെന്നും കോടതി മുന്നറിയിപ്പ് നല്കി.
ഇതിനു പിന്നാലെ മാധ്യമപ്രവര്ത്തകന് പോസ്റ്റ് ഡിലീറ്റ് ചെയ്തു. പരിസ്ഥിതി സംരക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു എന്‍ജിഒയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നരേന് അല്‍ക്ക ലഹോട്ടി എന്ന സാമൂഹിക പ്രവര്‍ത്തകനില്‍ നിന്നു അനധികൃതമായി ഭൂമി കൈയേറിയ കേസില്‍ ചമ്പത് റായിക്ക് പങ്കുണ്ടെന്നാണ് പോസ്റ്റില്‍ ആരോപിച്ചത്.
പോസ്റ്റില്‍ വിനീത് നരേന് അല്‍ക്ക ലഹോട്ടിയുടെ ഗോശാലയുടെ വിശദാംശങ്ങളുള്ള ഒരു അപേക്ഷയും അറ്റാച്ചുചെയ്തു. വിനീത് നരേന്, അദ്ദേഹത്തിന്റെ സഹായികളായ രജനീഷ്, ലഹോട്ടി എന്നിവര്‍ക്കെതിരേ വിഷത്തില്‍ ഐപിസി 14 വകുപ്പുകളും ഐടി ആക്റ്റിന്റെ രണ്ട് വകുപ്പുകളും പ്രകാരം പോലീസ് കേസെടുത്തരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: