തിരുവനന്തപുരം: വ്യാജ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ആരോപണത്തില്‍ വനിത കമീഷന് അംഗം ഷാഹിദ കമാലിന് ലോകയുക്തയുടെ നോട്ടീസ്. ഷാഹിദ കമാലിന്റെ സര്‍വകലാശാല ബിരുദവും ഡോക്ടറേറ്റും വ്യാജമാണെന്നാണ് ആരോപണം. ഡിഗ്രി വിദ്യാഭ്യാസ യോഗ്യത പോലുമില്ലാത്ത ഷാഹിദ കമാല്‍ തനിക്ക് ഡോക്ടറേറ്റുണ്ടെന്ന് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതായും പരാതിക്കാരിയായ അഖില ഖാന് പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിക്കും ഇവര്‍ പരാതി നല്‍കിയിരുന്നു.
ആര്.ടി.ഐ കേരളഘടകം ജില്ലാ കമ്മിറ്റി അംഗം വി.വി രാജേഷും ഷാഹിദ കമാലിനെതിരെ ഡി.ഡി.പിക്ക് പരാതി നല്‍കിയിരുന്നു. പൊലീസില്‍ നിന്ന് നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് ലോകായുക്തയെ സമീപിക്കുന്നതെന്നും ഹര്‍ജിയില്‍ പരാതിക്കാരി പറയുന്നു. ഹര്‍ജി ഒക്ടോബര്‍ അഞ്ചിന് വീണ്ടും പരിഗണിക്കും.
ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജില്‍നിന്ന് ബി.കോം നേടി എന്നാണ്. എന്നാല്‍, കേരള സര്‍വകലാശാലയുടെ വിവരാവകാശ മറുപടി പ്രകാരം ഷാഹിദ കമാലിന് ബി.കോം ബിരുദമില്ലെന്ന് വ്യക്തമാണ്.
2017 ആഗസ്റ്റ് 29ന് വനിതാ കമീഷന് അംഗമാകാനായി സമര്‍പ്പിച്ച ബയോഡേറ്റയിലും നല്‍കിയിരിക്കുന്നത് ബി.കോമാണ്. 2018 ജൂലൈയില്‍ പിഎച്ച്.ഡി നേടിയതായി ഷാഹിദ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ഈ മാസം 25ലെ ഫേസ്ബുക്ക് പോസ്റ്റില്‍ പബ്ലിക് അഡ്മിനിട്രേഷനില്‍ മാസ്റ്റേഴും ഡി.ലിറ്റും നേടിയെന്ന് പറയുന്നു. മൂന്നു വര്‍ഷംകൊണ്ട് ഈ പറയുന്ന യോഗ്യതകള്‍ നേടിയെടുക്കുക അസാധ്യമാണെന്ന് പരാതിക്കാരി പറയുന്നു. ഇതിനെ തുടര്‍ന്നാണ് ലോകയുക്ത നോട്ടീസ് അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: