വിജയവാഡ: ഒളിംപിക്സ് ബാഡ്മിന്റിണിലെ വെങ്കല മെഡല്‍ നേട്ടം ദുര്‍ഗാ ദേവിക്ക് സമര്‍പ്പിച്ച് ഇന്ത്യന്‍ സൂപ്പര്‍താരം പി വി സിന്ധു. മെഡല്‍ നേട്ടവുമായി നാട്ടിലെത്തിയ ശേഷം വിജയവാഡയിലെ കനക ദുര്‍ഗാ ക്ഷേത്രത്തില്‍ സിന്ധു ദര്‍ശനം നടത്തി. ക്ഷേത്രത്തിലെത്തിയ സിന്ധുവിനെ ഭാരവാഹികള്‍ പൂര്‍ണ്ണ കുംഭം നല്‍കിയാണ് സ്വീകരിച്ചത്. കൂടാതെ കനക ദുര്‍ഗാ ദേവിയുടെ ചിത്രവും പ്രസാദവും പട്ടുവസ്ത്രങ്ങളും സിന്ധുവിന് സമ്മാനിച്ചു.അടുത്ത ഒളിമ്പിക്സില്‍ സ്വര്‍ണ്ണ മെഡല്‍ നേട്ടത്തിനായി ദേവിയുടെ അനുഗ്രഹം തേടിയതായി സിന്ധു പറഞ്ഞു.
ഇനി തന്റെ ലക്ഷ്യം 2024 ഒളിമ്പിക്സാണെന്നും അന്ന് സ്വര്‍ണ മെഡല്‍ നേടുക എന്നതാണ് തന്റെ ലക്ഷ്യമെന്നും സിന്ധു പറഞ്ഞു. ഒളിമ്പിക്സിന് പോകുന്നതിന് മുന്‍പ് താന്‍ ദുര്‍ഗാ ദേവീ ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നതായും ഒളിമ്പിക്സ് മെഡല്‍ നേട്ടം അമ്മയുടെ അനുഗ്രഹമായിരുന്നുവെന്നും സിന്ധു ക്ഷേത്രദര്‍ശനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: