തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. നിയമസഭയില്‍ പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. കോവിഡ് മൂന്നാം തരംഗത്തിന് മുമ്പ് വാക്സിനേഷന് പൂര്‍ത്തിയാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ കേരളത്തിന്റെ സ്ഥിതി മോശമാകുമെന്നും മന്ത്രി പറഞ്ഞു.
കോവിഡില്‍ സര്‍ക്കാര്‍ പുതുതായി ഏര്‍പ്പെടുത്തിയ ഇളവുകളില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. എന്നാല്‍ കോവിഡ് വിഷയങ്ങള്‍ മുമ്പ് ചര്‍ച്ച ചെയ്തതിനാല്‍ അധികസമയം അനുവദിക്കുന്നില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്ന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് വഴി പൊലീസ് കൂടുതല്‍ പിഴ ഈടാക്കാനാണ് ശ്രമമെന്ന് പ്രതിപക്ഷം ആരോപിച്ചു.
കോവിഡ് മാനദണ്ഡങ്ങളില്‍ പുനപരിശോധന ഉണ്ടാകില്ലെന്ന് ഇന്നും ആരോഗ്യമന്ത്രി സഭയില്‍ ആവര്‍ത്തിച്ചു. ജനങ്ങള്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുമ്പോഴാണ് പൊലീസ് ഇടപെടുന്നത്. സര്‍ക്കാര്‍ പെറ്റി സര്‍ക്കാരാണെന്ന് അശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ ആണെന്ന് വിദഗ്ദ്ധരുടെ അഭിപ്രായം ഉണ്ടെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനാല്‍ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: