ഈ ടീം വിജയപീഠത്തില്‍ കയറിയില്ലെങ്കില്‍ വല്ലാത്ത നിരാശ തോന്നുമായിരുന്നു. അത്ര പൂര്ണതയോടെയാണവര് കളിച്ചത്. പ്രതിരോധത്തിലും ആക്രമണത്തിലും ആസൂത്രണത്തിലും ഒരുപോലെ മികവുപുലര്‍ത്തി. സമചിത്തതയും പോരാട്ടവീര്യവും നിറഞ്ഞു തുളുമ്പി. ശ്രീജേഷിന്റെ മികവ് പ്രതിരോധത്തില്‍ മാത്രമല്ല ടീമിന്റെ മൊത്തം ഉണര്‍വിലും പ്രകടമായി. പെനാല്‍ട്ടി കോര്‍ണറുകള്‍ തടയുന്നതില്‍ കാണിച്ച മികവ് ആണ് ഏറെ ശ്രദ്ധേയം.
ഒരു ടീമിനു 14 പെനല്ട്ടികോര്ണര് കിട്ടുന്നത് ഒളിമ്പിക്് ചരിത്രത്തില്‍ത്തന്നെ അത്യപൂര്‍വമായിരിക്കും. അതു കിട്ടിയിട്ടും ജര്‍മനിക്ക് ഒന്നുമാത്രമേ ഗോളാക്കാന്‍ കഴിഞ്ഞുള്ളു എന്നതും ശ്രദ്ധേയം. ഇന്ത്യയുടെ ഗോളുകളില്‍ മൂന്നും ഫീല്‍ഡ് ഗോളായിരുന്നു എന്നത് എടുത്തു പറയാം. പത്തോളം വരുന്ന യുവനിരയുടെ മികവാണ് ഇന്ത്യയ്ക്ക് ഇനിയുള്ള കാലത്തു മുതല്‍ക്കൂട്ടാകുക. അര്‍പ്പണബോധമുള്ള ഈ കുട്ടികള്‍ ഇന്ത്യന്‍ ഹോക്കിയെ നല്ല ഉയരത്തില്‍ എത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: