അമ്പലപ്പുഴ: കോവിഡിന്റെ മറവില്‍ പുന്നപ്ര മില്‍മയില്‍ അനധികൃത നിയമനവുമായി സിപിഎമ്മും കോണ്‍ഗ്രസും. പിഎസ് സി, എംപ്ലോയ്‌മെന്റ്,മില്‍മാ സൊസൈറ്റികള്‍ എന്നിവ വഴി നടക്കേണ്ട നിയമനങ്ങളിലാണ് ഇരു പാര്‍ട്ടികളും ഒത്തുചേര്‍ന്ന് അണികളെ തിരുകി കയറ്റുന്നത്.
നിലവില്‍ ഓണവുമായി ബന്ധപ്പെട്ട് നെയ് നിറയ്‌ക്കുന്ന ഒഴിവിലേയ്‌ക്കാണ് നിരവധി പേരെ അനധികൃതമായി നിയമിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് മറ്റ് അപകട ഇന്‍ഷുറന്‍സ് അടക്കമുള്ള സഹായങ്ങള്‍ ലഭ്യമാകില്ല എന്നും ആരോപണമുണ്ട്.
നെയ് നിറയ്‌ക്കുന്ന ഭാഗത്ത് ജീവനക്കാര്‍ തെന്നി വീണ് അപകടമുണ്ടാകുന്ന സംഭവങ്ങളും പതിവാണ്. എന്നാല്‍ ഇത്തരം നിയമനങ്ങള്‍ നടത്തുന്നത് സര്‍ക്കാര്‍ സംവിധാനത്തിലാണങ്കില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് അപകട ഇന്‍ഷുറന്‍സ് അടക്കമുള്ള ആനുകൂല്യങ്ങളും ലഭ്യമാകും. പുന്നപ്ര മില്‍മയില്‍ അടുത്തിടെ ഇരു പാര്‍ട്ടികളും ചേര്‍ന്ന് നിയമിക്കപ്പെട്ടപ്പെട്ടവര്‍ക്ക് യാതൊരു അടിസ്ഥാന യോഗ്യതയും ഇല്ല എന്ന് പറയപ്പെടുന്നു. ഭരണത്തിന്റെ മറവില്‍ സിപിഎമ്മും, പ്രതിപക്ഷ കക്ഷികള്‍ എന്ന നിലയില്‍ കോണ്‍ഗ്രസും ചേര്‍ന്ന് നടത്തിയ അനധികൃത നിയമനത്തെ കുറിച്ച് വിജിലന്‍സ് അടക്കമുള്ള ഏജന്‍സികള്‍ അന്യഷിക്കണമെന്ന് ആവശ്യമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: