Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കര്‍ഷകര്‍ക്ക് പ്രതീക്ഷയേകി കോട്ടയത്ത് പാടശേഖരങ്ങള്‍ പച്ച പുതയ്‌ക്കുന്നു; വിളവെടുപ്പിന് ഒരുങ്ങുന്നത് 4193 ഹെക്ടര്‍

കേരള സീഡ് ഡെവലപ്‌മെന്റ് അതോറിറ്റിയും നാഷണല്‍ സീഡ് കോര്‍പ്പറേഷനും മുഖേനയാണ് കൃഷിക്കാവശ്യമായ വിത്ത് ലഭ്യമാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2021, 03:54 pm IST
in Kottayam
ചെങ്ങളത്തെ പാടശേഖരത്തില്‍ ഞാറ് നടുന്ന തൊഴിലാളികള്‍

ചെങ്ങളത്തെ പാടശേഖരത്തില്‍ ഞാറ് നടുന്ന തൊഴിലാളികള്‍

കോട്ടയം: കൊവിഡ് പ്രതിസന്ധിയുടെ നാളുകളില്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷ പകര്‍ന്ന് ജില്ലയില്‍ 4193 ഹെക്ടര്‍ പാടശേഖരങ്ങള്‍ കതിരണിയാനൊരുങ്ങുന്നു. വിരുപ്പുകൃഷിയുടെ ഭാഗമായി എല്ലാ പാടശേഖരങ്ങളിലും ഉമ നെല്‍വിത്താണ് വിതച്ചിരുന്നത്. ഏറ്റവും കൂടുതല്‍ സ്ഥലത്ത് കൃഷി ഇറക്കിയിട്ടുള്ളത് ഏറ്റുമാനൂര്‍ ബ്ലോക്കിലാണ്. 2081.6 ഹെക്ടറിലാണ് ഇവിടെ നെല്ലു വളരുന്നത്. വൈക്കം ബ്ലോക്കില്‍ 1608 ഹെക്ടറിലും കടുത്തുരുത്തിയില്‍  294 ഹെക്ടറിലും ഉഴവൂരില്‍ 10 ഹെക്ടറിലും കൃഷിയുണ്ട്.  

കേരള സീഡ് ഡെവലപ്‌മെന്റ് അതോറിറ്റിയും നാഷണല്‍ സീഡ് കോര്‍പ്പറേഷനും മുഖേനയാണ് കൃഷിക്കാവശ്യമായ വിത്ത് ലഭ്യമാക്കിയത്. അത്യുത്പ്പാദനശേഷിയുള്ള  സങ്കരയിനമായ  ഉമ വിത്ത്  ഈ മേഖലകള്‍ക്ക് ഏറെ അനുയോജ്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കാറ്റടിച്ച് നെല്‍ച്ചെടി പെട്ടെന്ന് വീഴാത്തതും മുഞ്ഞ, ഗ്വാളീച്ച എന്നിവയെ ചെറുക്കാനുള്ള കഴിവും വിളയുന്ന നെല്ല് മൂന്ന് ആഴ്‌ച്ച വരെ മുളയ്‌ക്കാതിരിക്കുന്നതും ഇതിന്റെ പ്രത്യേകതയാണ്.  മറ്റ് നെല്ലിനങ്ങളെ അപേക്ഷിച്ച് തൂക്കവും കൂടുതലാണ്.  മൂന്ന് പൂവും കൃഷി ചെയ്യാവുന്ന ഈ നെല്ലിന്റെ മൂപ്പ് 120 ദിവസം മുതല്‍ 135 ദിവസം വരെയാണ്. അരിക്ക് ചുവപ്പ് നിറമാണ്. ഒരു ഹെക്ടറില്‍ നിന്ന് ശരാശരി ആറര ടണ്‍ മുതല്‍ ഏഴു ടണ്‍ വരെ  വിളവ് ലഭിക്കുന്ന ഈ വിത്തിന് കര്‍ഷകര്‍ക്കിടയില്‍ പ്രിയമേറുന്നതിന് കാരണമാണ്.  

മഴ മൂലം കൃഷിയിറക്കാന്‍  താമസമുണ്ടായെങ്കിലും പല മേഖലകളിലും നെല്‍ച്ചെടികളുടെ വളര്‍ച്ച ശരാശരി 55 ദിവസം പിന്നിട്ടു.  കളകള്‍ നീക്കം ചെയ്യുന്നതും വളപ്രയോഗവുമാണ് ഇപ്പോള്‍ പ്രധാനമായും നടക്കുന്നത്. സുസ്ഥിര നെല്‍കൃഷി വികസന പദ്ധതിക്കായി ജില്ലക്കനുവദിച്ച 545.25 ലക്ഷം രൂപയില്‍ 177.266 ലക്ഷം കാര്‍ഷിക വികസന- കര്‍ഷക ക്ഷേമ വകുപ്പ്  ആദ്യ ഗഡുവായി ലഭ്യമാക്കിയിട്ടുണ്ട്. ഹെക്ടറിന് 5500 രൂപ വീതമാണ് കര്‍ഷകര്‍ക്ക് സബ്‌സിഡിയായി നല്‍കുന്നത്. കര്‍ഷകരുടെ അക്കൗണ്ടിലേക്കാണ് തുക ലഭിക്കുക.  

വിരിപ്പു കൃഷിക്കു ശേഷമുള്ള രണ്ടു ഘട്ടങ്ങളിലെ കൃഷിക്കായി 615 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. മടവീഴ്‌ച്ചയുണ്ടാകാന്‍ സാധ്യതയുള്ള മേഖലകളില്‍ പുറം ബണ്ടുകളുടെ ഉറപ്പ് വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു. കാലം തെറ്റി എത്തിയേക്കാവുന്ന മഴയെക്കുറിച്ചുള്ള ആശങ്കകളുണ്ടെങ്കിലും മികച്ച വിളവ് പ്രതീക്ഷിച്ചുള്ള അധ്വാനത്തിലാണ് കര്‍ഷകര്‍.

Tags: krishikottayam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

Kottayam

കോളേജിലേയ്‌ക്ക് പോകും വഴി കോട്ടയം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

Kerala

കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടും കോട്ടയത്തെ കേന്ദ്രീയ വിദ്യാലയത്തിന് ഉടക്കിട്ട് പിണറായി സര്‍ക്കാര്‍

Kerala

കോട്ടയത്തെ ഹോട്ടലില്‍ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

ഭാരത കപ്പലുകള്‍ക്ക് ഹോര്‍മൂസില്‍ നാവികസേന കവചം; അയച്ചത് ആഞ്ച് യുദ്ധക്കപ്പലുകള്‍

അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ട് ഇറാൻ

മഞ്ചേശ്വരത്ത് ബിജെപിക്കെതിരേ കോണ്‍ഗ്രസ് ഡീല്‍; എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്മാറുന്നു, പിഡിപിയും ഒപ്പം

പ്രശസ്ത ബാല സാഹിത്യകാരന്‍ പി.ഐ. ശങ്കര നാരായണന്‍ അന്തരിച്ചു

പ്രശസ്ത നടൻ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

എ.എ. റഹീമും വി. ശിവന്‍കുട്ടിയും ചേര്‍ന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ഫയല്‍ ചിത്രം

മൊണാലിസ ഭോസ്ലയുടെ വിവാഹം: റഹീമും ശിവന്‍കുട്ടിയും കുരുക്കില്‍; ദേശീയ എസ്‌സി,എസ്ടി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

മടക്കം മലയാള ഭാഷയെ ധന്യമാക്കി

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.