ന്യൂദല്‍ഹി : പോക്സോ നിയമം ലംഘിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ദല്‍ഹി പോലീസ് കേസെടുത്തു. പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതിനാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്.
പോക്സോ നിയമ പ്രകാരം ഇരയുടേയോ, കുടുംബത്തിന്റേയോ വിവരങ്ങള്‍ കുറ്റകരമാണ്. എന്നാല്‍ രാഹുല്‍ ഗാന്ധി സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം ട്വിറ്ററിലൂടെ പുറത്തുവിടുകയായിരുന്നു. അഭിഭാഷകനായ വിനീത് ജിന്ദാല് നല്കിയ പരാതിയിലാണ് ദല്‍ഹി പോലീസ് കേസെടുത്തിരിക്കുന്നത്.
സംഭവത്തില്‍ രാഹുലിനെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോക്സോ നിയമത്തിലെ 23ാം വകുപ്പ്, ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 74ാം വകുപ്പ്, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 228എ വകുപ്പ് എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ബുധനാഴ്ച രാഹുല്‍ ഗാന്ധി പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. ഇതിനിടെയാണ് ചിത്രങ്ങള്‍ പകര്‍ത്തി ട്വിറ്ററില്‍ പങ്കുവെച്ചത്. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും രാഹുലിനെതിരെ നോട്ടീസ് അയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: