മുംബൈ: ഓണ്‍ലൈന്‍ പഠന ആപ്ലിക്കേഷനായ ബൈജൂസിന്റെ ഉടമ ബൈജു രവീന്ദ്രനെതിരെ മുംബൈ പൊലീസ് കേസെടുത്തു. യുപിഎസ്സി പാഠ്യപദ്ധതിയില്‍ തെറ്റായ വിവരങ്ങള്‍ ചേര്‍ത്തെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. ജൂലൈ 30 ന് ആണ് ആരേ കോളനി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ക്രിമിയോഫോബിയ എന്ന കമ്പനിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
ക്രിമിനല്‍ ഗൂഡാലോചന 120 (ബി), ഐടി നിയമത്തിലെ 69 (എ) എന്നീവകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. ബഹുരാഷ്ട്ര ആസൂത്രിത കുറ്റകൃത്യങ്ങള്‍ക്കെതിരായ യുഎന്‍ കണ്‍വന്‍ഷന്റെ നോഡല്‍ ഏജന്‍സിയാണ് സിബിഐ എന്ന പരാമര്‍ശമാണ് കേസിനാസ്പദമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: