തിരുവനന്തപുരം : കോടികളുടെ കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ്പാ തട്ടിപ്പ് കേസ് പ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കേസിലെ ആറ് പ്രതികള്‍ക്കെതിരെയാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതികള്‍ നാടു വിട്ടു പോയിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ബാങ്കിലെ രേഖകള്‍ പരിശോധിക്കുകയാണ്. ആയിരക്കണക്കിന് രേഖകള്‍ പരിശോധിക്കണം. ഇത് ശ്രമകരമാണ്. പ്രതികള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
അതേസമയം കരുവന്നൂര്‍ ബാങ്കില്‍ സഹകരണ നിയമപ്രകാരം 65 അന്വേഷണങ്ങള്‍ നടന്നിട്ടുണ്ടെന്നും മന്ത്രി വി.എന്‍. വാസവനും നിയമസഭയില്‍ അറിയിച്ചു. ചോദ്യോത്തരവേളയില്‍ ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: