പീരുമേട്: നിയമസഭ തെരഞ്ഞെടുപ്പിന്റെ വീഴ്ചയെ ചൊല്ലി ഇടുക്കിയില്‍ സിപിഎമ്മിന് പിന്നാലെ സിപിഐയിലും പൊട്ടിത്തെറി. മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ ഇ.എസ്. ബിജിമോള്‍ക്കെതിരെ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. അടുത്തിടെ ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനെതിരെയും സിപിഎമ്മും അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പീരുമേട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സിപിഐയിലെ ഒരു വിഭാഗം വീഴ്ച വരുത്തിയെന്ന പരാതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് വാഴൂര്‍ സോമന് എംഎല്‍എയും പരാതി നല്‍കിയിരുന്നു. പിന്നാലെ മൂന്നംഗ കമ്മീഷനെ നിയോഗിക്കാനുള്ള സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടിവ് തീരുമാനം ജില്ലാ കൗണ്‍സിലും അംഗീകരിച്ചു.
നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടത് തരംഗവും കേരള കോണ്‍ഗ്രസിന്റെ വരവും ഉണ്ടായിട്ടും കുമളി, ചക്കുപള്ളം, അയ്യപ്പന് കോവില്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിച്ചിക്കാത്തതിന് കാരണം ചില നേതാക്കളാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ജില്ല എക്സിക്യൂട്ടീവ് യോഗത്തില്‍ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന കണ്ട്രോള് കമ്മീഷനംഗം മാത്യു വര്‍ഗീസ് അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ മുന്‍ എംഎല്‍എ ഇ.എസ്. ബിജിമോള്‍, ജില്ലാ എക്സിക്യൂട്ടീവ് അംഗം ജോസ് ഫിലിപ്പ് ഏതാനും ജില്ല കമ്മിറ്റി അംഗങ്ങള്‍, രണ്ട് മണ്ഡലം സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയതായി പരാമര്‍ശമുണ്ട്.
ഇ.എസ്. ബിജിമോള്‍ പ്രര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും എല്ലാവരെയും യോജിപ്പിച്ച് കൊണ്ടു പേകുന്നതിലും വീഴ്ച വരുത്തി. കുമളി പഞ്ചായത്തിന്റെ ചുമതലയുണ്ടായിരുന്ന ജോസ് ഫിലിപ്പ് ഭൂരിപക്ഷം ലഭിക്കാനായി ഒരു പ്രവര്‍ത്തനവും നടത്തിയില്ല. സ്ഥാനാത്ഥി പര്യടനത്തില്‍ വിരുന്നുകാരനെ പോലെ വന്നു പോകുകയായിരുന്നു എന്നൊക്കെയാണ് കണ്ടെത്തല്‍. വാഴൂര്‍ സോമന്റെ കുടുംബാംഗങ്ങള്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ ദോഷം ചെയ്തതായും റിപ്പോര്‍ട്ടിലുണ്ട്.
ജില്ലാ കൗണ്‍സില്‍ അംഗം വി.എസ്. അഭിലാഷ്, ജില്ലാ എക്സിക്യൂട്ടിവ് അംഗങ്ങളായ പ്രിന്‍സ് മാത്യു, ടി.എം. മുരുകന് എന്നിവരാണ് അന്വേഷണം നടത്തുക. മുതിര്‍ന്ന നേതാക്കളെ ഒതുക്കുന്നതിനും പദവികള്‍ നല്‍കാതെ തരം താഴ്ത്തുന്നതിനുമാണ് ഈ നീക്കമെന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: