കാബൂൾ : കാബൂൾ : താലിബാൻ ഭീകരർക്കും പാക് ഭരണകൂടത്തിനുമെതിരെ അഫ്ഗാനിസ്ഥാനിൽ നടക്കുന്ന ജനങ്ങളുടെ വ്യാപക പ്രതിഷേധത്തില്‍ അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സലേയും പങ്കെടുത്തു . അല്ലാഹു പാകിസ്താന്റെ സ്വത്തല്ലെന്ന് ഈ പ്രകടനത്തിന് നേതൃത്വം നല്‍കിയ അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സലേ ട്വിറ്ററിൽ കുറിച്ചു.
അഫ്ഗാനിൽ സാധാരണക്കാരെ കൊന്നൊടുക്കുന്ന താലിബാൻ ഭീകരർക്ക് പിന്തുണ നൽകുന്നത് പാകിസ്താനാണെന്ന വിവരം പുറത്തുവന്നതോടെയാണ് ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ ആരംഭിച്ചത്. രാജ്യത്തെ ജനങ്ങളെ പ്രതിനിധീകരിച്ച് അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സലേയും രംഗത്തെത്തി. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടേയും മറ്റ് ഭീകരസംഘടനകളുടേയും പ്രധാന ലക്ഷ്യമാണ് അമറുള്ള സലേ. ഭീകരപ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന സലേയ്‌ക്ക് വധിഭീഷണിയുള്ളതിനാൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യം സുരക്ഷാ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ജനങ്ങൾക്കൊപ്പം തെരുവിലിറങ്ങി അദ്ദേഹം പ്രതിഷേധിച്ചത്.
അല്ലാഹു അക്ബർ വിളിച്ചാണ് അമറുള്ള ഉൾപ്പെടെയുള്ളവർ പാകിസ്താനും താലിബാനുമെതിരെ പ്രതിഷേധം നടത്തിയത്. കാബൂളിലെ പ്രതിരോധ മന്ത്രിയുടെ വസതിയ്‌ക്ക് സമീപം കഴിഞ്ഞ ദിവസം ഭീകരാക്രമണം നടന്നിരുന്നു. കാറിൽ ബോംബ് ഘടിപ്പിച്ച നടത്തിയ ആക്രമണത്തിൽ മൂന്ന് പ്രദേശവാസികളും മൂന്ന് ഭീകരരും കൊല്ലപ്പെട്ടു. കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്ന പ്രദേശത്താണ് ഭീകരാക്രമണം നടന്നത്. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: