ന്യൂയോര്‍ക്ക്: ബിന്‍ ലാദന് കുടുംബത്തിന്റെ ലൊസാഞ്ചലസിലെ വീട് വില്പനക്ക് വച്ചു. അല്‍ ഖായിദ തലവന്‍ ഒസാമ ബിന്‍ലാദന്റെ അര്‍ധ സഹോദരന് ഇബ്രാഹിം ബിന്‍ ലാദനാണ് ബംഗ്ലാവിന്റെ ഉടമ. 1983-ല്‍ സ്വന്തമാക്കിയ ഈ ബംഗ്ലാവില്‍ മുന്‍ ഭാര്യ ക്രിസ്റ്റീന്‍ ഹര്‍തൂണിയനുമൊത്ത് ഇബ്രാഹിം ഏറെക്കാലം കഴിഞ്ഞിട്ടുണ്ട്. 2001-ലെ സെപ്റ്റംബര്‍ 11-ലെ ആക്രമണത്തിനുശേഷം യുഎസിലേക്ക് മടങ്ങാനാവാതെ വന്നതോടെ ഇബ്രാഹിം ലാദന് ബംഗ്ലാവ് ഉപേക്ഷിക്കുകയായിരുന്നു.
തുടര്‍ന്ന് 2010 ആയപ്പോഴേക്കും അഡള്‍ട്ട് സിനിമ ചിത്രീകരിക്കാന്‍ ഈ വീട് നല്‍കിയിരുന്നു. പിന്നീട് താമസക്കാരില്ലാതെ വന്നതോടെ വീടിന് കേടുപാടുകള്‍ സംഭവിച്ചു. ഭൂമിയുടെ മതിപ്പ് കണക്കാക്കി 28 മില്യന്‍ ഡോളറാണ് (208കോടി രൂപ) വീടിന് നിശ്ചിയിച്ചിരിക്കുന്ന വില. 7,100 ചതുരശ്രയടി വിസ്തീര്‍ണമുള്ള ബംഗ്ലാവില്‍ ഏഴു കിടപ്പുമുറികളും അഞ്ചു ബാത്ത്റൂമുകളുമുണ്ട്.
വീടിന്റെ ചില ഭാഗങ്ങള്‍ തകര്‍ന്നുവെങ്കിലും സ്വിമ്മിംഗ് പൂളും സ്പായും നശിച്ചിട്ടില്ല. പരിപാലിക്കാന്‍ ആളില്ലാത്തതിനാല്‍ മുറ്റത്തെ വിശാലമായ പുല്‍ത്തകിടിയും പൂര്‍ണമായും നശിച്ചുപോയി. ബംഗ്ലാവിനോട് ചേര്‍ന്ന് പ്രത്യേകമായി ഒരു പൂള് ഹൗസും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: