മലപ്പുറം: ചന്ദ്രിക പത്രം വഴിയുള്ള കള്ളപ്പണ വെളുപ്പിക്കല്‍ കേസില്‍ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സെയ്ദ് ഹൈദ്രാലി ഷിഹാബ് തങ്ങളോട് മറ്റന്നാള്‍ ഹാജരാകന്‍ ഇഡി നോട്ടീസ് നല്കി. ചന്ദ്രിക ദിനപത്രത്തിന്റെ മാതൃ സ്ഥാപനമായ മുസ്ലീം പ്രിന്റിംഗ് ആന്റ് പ്ബ്ലംഷിംഗ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് ഹൈദ്രാലി ഷിഹാബ് തങ്ങള്‍.
മുന്‍പും ഇഡി ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ചന്ദ്രിക ദിനപത്രത്തിലെ 10 കോടിയുടെ കള്ളപ്പണ ഇടപാടിലാണ് ചോദ്യം ചെയ്യലുണ്ടായത്. ആദ്യം രണ്ട് തവണ തവണ നോട്ടീസ് നല്‍കിയെങ്കിലും ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നില്ല. എന്നാല്‍ മൂന്നാമത്ത തവണ പാണക്കാട് വീട്ടിലെത്തി ചോദ്യം ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യലിനായി ഇഡി ഉദ്യോഗസ്ഥര്‍ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലാണ് ആദ്യം എത്തിയത്. ശേഷം അവിടെ നിന്നും സ്വകാര്യ വാഹനത്തിലാണ് പാണക്കാട് എത്തിയത്. ചോദ്യം ചെയ്യാന്‍ എത്താത്തതിന് ശരീരികാസ്വസ്ഥ്യം കാരണമായി പറഞ്ഞതിനാലാണ് ഇഡി വീട്ടില്‍ തന്നെ എത്തി ചോദ്യം ചെയ്തത്. പാലാരിവട്ടം പാലത്തിന്റെ അഴിമിതി പണം അടക്കമുള്ള കള്ളപ്പണം ചന്ദ്രികയില്‍ നിക്ഷേപിച്ചുവെന്നാണ് കേസ്.
മുസ്ലീം ലീഗിന്റെ കീഴിലുള്ള അബ്ദുറഹാമാന് നഗര്‍ സഹകരണ ബാങ്കില്‍ 110 കോടിയുടെ കള്ളപ്പണം കണ്ടെത്തിയതിലും അന്വേഷണം നേരിടുകയാണ്. ഇതില്‍ 3.5 കോടിയുടെ കള്ളപ്പണം കുഞ്ഞാലിക്കുട്ടിയുടെ മകന് ഹാസിഖ് പാണ്ടിക്കാടിന്റെ പേരിലുള്ളതാണെന്നാണ് വിവരം. ഇവിടെ അക്കൗണ്ട് ഉള്ള 71 ആളുകളെ കണ്ടെത്താനായിട്ടില്ല. 3.5 കോടി ഇവരുടെ അക്കൗണ്ടുകളില്‍ നിന്നും പിന്‍വലിച്ചിട്ടുണ്ട്. ഈബാങ്കില്‍ 600 കോടിയോളം രൂപയുടെ കള്ളപ്പണം ഉണ്ടെന്നും ആരോപണം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: