ന്യൂഡല്‍ഹി: കേരള സര്‍വ്വകലാശാലയിലെ അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ത്ഥിക്ക് ചരിത്ര വിജയം.ലെക്ചറര്‍ നിയമനത്തിലെ അട്ടിമറിക്കെതിരെ പോരാട്ടം നടത്തിയ ടി.വി. ബിന്ദുവിനാണ് 14 വര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ വിജയം സ്വന്തമായത്.
2007ല്‍ കേരള സര്‍വകലാശാലയില്‍ എജുക്കേഷന്‍ ഡിപ്പാര്ടുമെന്റില് ലെക്ചറര്‍ പദവിയിലേക്ക് നടന്ന അഭിമുഖത്തില്‍ പങ്കെടുത്ത ഏറ്റവും കൂടുതല്‍ യോഗ്യതയുള്ള ബിന്ദുവിനെ നാലാഴ്ചക്കകം നിയമിക്കാന്‍ ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. 52 വയസ്സായ ബിന്ദുവിനെ 2007 മുതലുള്ള സര്‍വീസ് നല്കി മുന്‍കാല പ്രാബല്യത്തോടെ നിയമിക്കാനാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറായി ബിന്ദുവിന് 60 വയസുവരെ തുടരാം.
ബിന്ദുവിന് ഒന്നാം റാങ്കിന് അര്‍ഹതയുണ്ടെന്നും അവര്‍ക്ക് കിട്ടേണ്ട മാര്‍ക്ക് കിട്ടിയില്ലെന്നും അതിനാല്‍ അവരെ ലെക്ചററായി നിയമിക്കണമെന്നും ബെഞ്ച് ഉത്തരവിട്ടു. മലയാളിയായ അഡ്വ. വി.കെ. ബിജുവാണ് ബിന്ദുവിനു വേണ്ടി ഹാജരായത്.
2007ല്‍ അപേക്ഷ ക്ഷണിച്ച നാലു ഒഴിവുകളില്‍ രണ്ടു ഓപണ്‍ ക്വോട്ടയും ഒന്നു പട്ടിക ജാതിക്കാരനും മറ്റൊന്ന് ഒ.ബി.സിക്കും സംവരണവുമായിരുന്നുവെന്ന് ബിജു വാദിച്ചു.ബിന്ദുവിന് പി.എച്ച്.ഡി യോഗ്യതക്ക് പുറമെ പി.എച്ച്.ഡി ഗൈഡായ യോഗ്യതയുമുണ്ടായിരുന്നു. എന്നാല്‍ പബ്ലിക്കേഷന്‍സിനുള്ള പത്തു മാര്‍ക്കില്‍ ആറു മാര്‍ക്ക് മനഃപൂര്‍വം തന്നില്ല. ഏറ്റവും യോഗ്യതയുള്ള ബിന്ദുവിന് അഭിമുഖത്തില്‍ 14 മാര്‍ക്ക് നല്കിയപ്പോള് ഈ യോഗ്യതയൊന്നുമില്ലാത്ത സിന്‍ഡിക്കേറ്റ് അംഗത്തിന്റെ ഭാര്യക്ക് 22 മാര്‍ക്ക് കൊടുത്തു. സിന്‍ഡിക്കേറ്റ് അംഗത്തിന്റെ ഭാര്യയെ അധ്യാപികയാക്കാന്‍ ബിന്ദുവിന്റെ നിയമനം അട്ടിമറിക്കുകയായിരുന്നുവെന്നും ബിജു ബോധിപ്പിച്ചു.സര്‍വകലാശാലയുടെ നിയമന അട്ടിമറിക്കെതിരെ കേരള ഹൈകോടതിയെ സമീപിച്ചപ്പോള്‍ സിംഗിള്‍ ബെഞ്ച് സര്‍വകലാശാലയുടെ നിലപാട് സംശയാസ്പദമാണെന്നും ബിന്ദുവിന്റെ നിയമന കാര്യത്തില്‍ പുനഃപരിശോധന വേണമെന്നും നിര്‍ദേശിച്ചു.
സര്‍വകലാശാലയും നിയമനം കിട്ടിയവരും ഇതിനെതിരെ അപ്പീലിന് പോയി. അപ്പീലില്‍ ഡിവിഷന് ബെഞ്ച് സര്‍വകലാശാലക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചപ്പോഴാണ് ബിന്ദു സുപ്രീംകോടതിയിലെത്തിയത്. ‘,
തിരുവനന്തപുരം തൈക്കാട് ഗവ.ട്രെയിനിംഗ് കോളേജില്‍ ഗ്രേഡ്3 അസി.പ്രൊഫസറായ ബിന്ദുവിന് രസതന്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവുമുണ്ട്. ബി.എഡും, എം.എഡും മാത്രമല്ല, സോഷ്യോളജി, സൈക്കോളജി, ഫിലോസഫി എന്നിവയില്‍ ബിരുദാനന്തര ബിരുദങ്ങളും നേടി. എഡ്യൂക്കേഷനില്‍ പിഎച്ച്.ഡി നേടിയ ബിന്ദുവിന്റെ മേല്‍നോട്ടത്തില്‍ 13പേര് ഗവേഷണ ബിരുദം നേടി. കേരള സര്‍വകലാശാലാ എഡ്യൂക്കേഷന്‍ വകുപ്പില്‍ പ്രൊഫസറും ഡീനുമായിരുന്ന ഡോ.വിശ്വനാഥന്റെ ഭാര്യയാണ് ബിന്ദു. തന്റെ പോരാട്ടം വിജയം കണ്ടെന്നും നീതി ഉറപ്പായതില്‍ സന്തോഷമുണ്ടെന്നും ടിവി ബിന്ദു പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: