ന്യൂദല്‍ഹി : മാലിദ്വീപ് മാതൃകയില്‍ ലക്ഷദ്വീപ് വികസനത്തിനുള്ള ഒരുക്കത്തില്‍. മാലിദ്വീപ് മാതൃകയില്‍ വാട്ടര്‍ വില്ലകള്‍ നിര്‍മിച്ച് വിനോദ സഞ്ചാരമേഖലയുടെ വളര്‍ച്ചയ്ക്കായാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ മിനിക്കോയ്, കട്മാറ്റ്, സുഹേലി എന്നീ ദ്വീപുകളിലാണ് വാട്ടര്‍ വില്ലകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഏകദേശം 800 കോടിയുടെ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്കായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് ആഗോള തലത്തില്‍ ടെന്‍ഡര്‍ വിളിച്ചു കഴിഞ്ഞു. മിനിക്കോയ് (319 കോടി രൂപ ചെലവ് വരുന്ന പദ്ധതി), സുഹേലി (247 കോടി), കഡ്മാറ്റ് (240 കോടി) എന്നിങ്ങനെ മൂന്ന് പ്രീമിയം വാട്ടര്‍ വില്ല പ്രോജക്ടുകള്‍ക്കാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. വാട്ടര്‍ വില്ലകള്‍ നിര്‍മിക്കുന്നതിന് ആവശ്യമുള്ള എല്ലാ ക്ലിയറന്‍സുകളും ഇതിനോടകം തന്നെ ലഭിച്ചു കഴിഞ്ഞു.
വിനോദസഞ്ചാര വികസനത്തിനൊപ്പം സമുദ്ര സാമ്പത്തിക വളര്‍ച്ചയ്ക്ക് ശക്തമായ അടിത്തറ സൃഷ്ടിക്കാന്‍ ഈ പദ്ധതികളിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത് കൂടാതെ നീതി ആയോഗിന്റെ കീഴിലുള്ള ആങ്കര്‍ പ്രോജക്ടുകളായി ഈ ദ്വീപുകളില്‍ പരിസ്ഥിതി ടൂറിസം പദ്ധതികള്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടന്നുവരികയാണെന്ന് ഭരണകൂടം അറിയിച്ചു. തദ്ദേശവാസികളുടെ ഉപജീവന അവസരങ്ങള്‍ വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത, ദുര്‍ബലമായ പവിഴപ്പുറ്റുകളുടെ ആവാസ വ്യവസ്ഥയുടെ സംരക്ഷണം എന്നിവയ്ക്കെല്ലാം മുഖ്യ പരിഗണന നല്കിക്കൊണ്ടായിരിക്കും ദ്വീപിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആസൂത്രണം ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: