തിരുവനന്തപുരം: ഇരുപതു വര്‍ഷത്തിനിടെ തലസ്ഥാനത്ത് മാത്രം പൂട്ടിയത് കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ആറ് വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍. കേരളത്തിലാകെ 21 വ്യവസായ സ്ഥാപനങ്ങള്‍ക്കാണ് പൂട്ടുവീണത്. സര്‍ക്കാരിന്റെ ഔദ്യോഗിക രേഖയായ പബ്ലിക് എന്റര്‍പ്രൈസസ് ബ്യൂറോയുടെ റിപ്പോര്‍ട്ടിലാണിത് ഇക്കാര്യം വ്യക്തമാക്കുന്നത്.
കുറഞ്ഞത് 3000 കോടിയുടെ നിക്ഷേപം ഉണ്ടായിരുന്ന ഈ വന്‍കിട കമ്പനികളില്‍ 3000 സ്ഥിരജീവനക്കാരും 6000ല്‍ അധികം താത്കാലിക ജീവനക്കാരും ജോലിചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്. ഇന്നത്തെ കമ്പോള വിലയുടെ അടിസ്ഥാനത്തില്‍ കുറഞ്ഞത് 20,000 കോടിയുടെ നിക്ഷേപം ഈ സ്ഥാപനങ്ങള്‍ പൂട്ടിയതു വഴി നഷ്ടമായി.
ഈ കമ്പനികള്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ന് 25,000ത്തിലധികം പേര്‍ക്ക് തൊഴില്‍ ഉണ്ടാകുമെന്നും കണക്കുകള്‍ പറയുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നികുതിയിനത്തില്‍ 10,000 കോടിയിലധികം വരുമാനം നഷ്ടമായി. ഏറ്റവുമധികം കമ്പനികള്‍ പൂട്ടിപ്പോയത് തിരുവനന്തപുരത്തും കണ്ണൂരിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക