കാബൂള്‍ : അഫ്ഗാനിസ്ഥാന് പ്രതിരോധമന്ത്രി ബിസ്മില്ല ഖാന് മുഹമ്മദിന്റെ വീടിന് നേരെ താലിബാന് ബോംബ് ആക്രമണം. കാബൂളിലെ അതീവ സുരക്ഷാ മേഖലയായ ഗ്രീന്‍ സോണിലെ ഷെര്‍പൂര്‍ പരിസരത്താണ് സ്ഫോടനം നടന്നത്.
ആക്രമണം നടക്കുമ്പോള്‍ മന്ത്രി വീട്ടിലില്ലായിരുന്നു. ആഭ്യന്തര മന്ത്രിയുടെ കുടുംബം സുരക്ഷിതരാണെന്നും അവരെ മാറ്റി പാര്‍പ്പിച്ചതായും ആഭ്യന്തര മന്ത്രാലയ വക്താവ് വ്യക്തമാക്കി. ജാമിയത്ത് ഇ ഇസ്ലാമനി പാര്‍ട്ടി മുന്‍ വൈസ് പ്രസിഡന്റും പ്രതിരോധ മന്ത്രി സുരക്ഷിതനാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.
കാബൂളിലും പരിസരത്തുമായി നിരവധി ആക്രമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാര്‍ ബോംബ് സ്ഫോടനത്തിലും വെടിവെപ്പിലുമായി സുരക്ഷാ ഉദ്യോഗസ്ഥനടക്കം ആറ് പേര് കൊല്ലപ്പെട്ടു. 15 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ആക്രമണത്തിന് പിന്നാലെ സര്‍ക്കാരിന് പിന്തണയുമായി ജനം തെരുവിലിറങ്ങി.
ആക്രമണത്തിന്റെ ഉത്തരാവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ഇതിനു പിന്നില്‍ താലിബാന് ആണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: