ന്യൂദല്‍ഹി: ഒളിമ്പിക്സില്‍ വെങ്കലം നേടിയ ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിന് ഊഷ്മള സ്വീകരണം. ന്യൂദല്‍ഹിയിലെ ഇന്ദിര ഗാന്ധി വിമാനത്താവളത്തിലെത്തിയ സിന്ധുവിനെയും പരിശീലകന് പാര്‍ക് തീ സാങ്ങിനെയും ബാഡ്മിന്റണ്‍ അസോസിയേഷന് ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറി അജയ് സിംഗാനിയ സ്വീകരിച്ചു. വിമാനത്താവളത്തില്‍ വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്. പിന്തുണ നല്കിയ എല്ലാവര്ക്കും നന്ദിയെന്ന് സിന്ധു പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: