ലഖ്നൗ: രാജ്യത്ത് കൊറോണ വാക്സിന് വിതരണത്തില്‍ ചരിത്രമെഴുതി യോഗി സര്‍ക്കാര്‍. അഞ്ചു കോടി ഡോസ് വാക്സിന് വിതരണം ചെയ്യുന്ന ആദ്യ സംസ്ഥാനമായി മാറി ഉത്തര്‍പ്രദേശ്. ഒരു ദിനം 25 ലക്ഷത്തോളം വാക്സിന് ഡോസുകള്‍ വിതരണം ചെയതോടെയാണ് ഈ റെക്കോഡ് ഇട്ടത്.
ഇന്നത്തെ വാക്സിനേഷനിലൂടെ ഒരു ദിനം ഏറ്റവും കൂടുതല്‍ പ്രതിരോധ കുത്തിവെപ്പ് നല്കുന്ന മധ്യപ്രദേശിന്റെ റെക്കോര്‍ഡും യുപി മറികടന്നു. ജൂണില്‍ മധ്യപ്രദേശില്‍ 17 ലക്ഷം ഡോസുകള്‍ വിതരണം ചെയ്തതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. ഉത്തര്‍പ്രദേശില്‍ ഇതുവരെ 5.15 കോടി വാക്സിനുകളാണ് വിതരണം ചെയ്തിരിക്കുന്നത്.
മഹാരാഷ്ട്രയാണ് കോവിഡ് വാക്സിനേഷനില്‍ രണ്ടാമതുള്ള സംസ്ഥാനം. അഞ്ചു കോടിക്കടുത്തായി ഡോസുകള്‍ മഹാരാഷ്ട്രയില്‍ വിതരണം ചെയ്തിട്ടുണ്ട്. 3.75 കോടി ഡോസുകള്‍ വിതരണം ചെയ്ത രാജസ്ഥാനും ഗുജറാത്തുമാണ് തൊട്ടുപിന്നിലുള്ളത്.
കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 49.85 കോടിയിലധികം (49,85,51,660) വാക്സിന് ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. 20,94,890 ഡോസുകള്‍ ഉടന്‍ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. . ഇതില്‍ പാഴായതുള്‍പ്പെടെ 47,52,49,554 ഡോസാണ് മൊത്തം ഉപഭോഗമായി കണക്കാക്കുന്നത്
ഉപയോഗിക്കാത്ത 2.75 കോടിയിലധികം (2,75,88,573) വാക്സിന് ഡോസുകള്‍ സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്വകാര്യ ആശുപത്രി കളുടെയും പക്കല്‍ ഇനിയും ബാക്കിയുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: