തിരുവനന്തപുരം: ഇന്ത്യ ഉള്‍പ്പെടുന്ന ഏഷ്യ പസിഫിക്ക് മേഖലയിലും ആഗോളതലത്തിലെ തങ്ങളുടെ മറ്റു പ്രവര്‍ത്തന മേഖലകളിലും ഈ വര്‍ഷം 10,000 പേരെ നിയമിക്കാനൊരുങ്ങി പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍സ് സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി.
ഏഷ്യ പസിഫിക്ക് മേഖലയില്‍ ഇന്ത്യ, ഇസ്രായേല്‍, മലേഷ്യ, സിംഗപ്പൂര്‍ എന്നെ രാജ്യങ്ങളെ കൂടാതെ, വടക്കേ അമേരിക്ക (യു എസ് എ, മെക്സിക്കോ , കാനഡ, കോസ്റ്റ റിക്ക); ദക്ഷിണ അമേരിക്ക (ചിലി, പെറു, അര്‍ജെന്റിന, കൊളംബിയ); യൂറോപ്പ് (യൂ കെ, സ്പെയിന്, ജര്‍മ്മനി, ബള്‍ഗേറിയ, റൊമാനിയ, യുക്രെയ്ന്, ഓസ്ട്രിയ, സ്വിട്സര്ലാന്ഡ്, പോളണ്ട്, ബെല്‍ജിയം, ദ നെതര്‍ലന്‍ഡ്സ്, ലക്സമ്പോര്‍ഗ്ഗ്) ; ഓസ്ട്രേലിയ; എന്നിവിടങ്ങളിലാണ് യു എസ് ടി പുതിയ തൊഴിലവസരങ്ങള്‍ പ്രഖ്യാപിക്കുക.
25 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന 35 ഓഫിസുകളിലായി 26,000 ജീവനക്കാര്‍ ഇപ്പോള്‍ യു എസ് ടി യില്‍ ജോലി ചെയ്യുന്നുണ്ട്. തൊഴില്‍ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതല്‍ ടെക്നൊളജിസ്റ്റുകളെയും ക്രീയാത്മകമായി ചിന്തിക്കുന്ന പ്രൊഫഷനലുകളെയും യു എസ് ടി നിയമിക്കും.
ഡിജിറ്റല്‍ ട്രാസ്ഫോര്മേഷന്, സൈബര്‍ സെക്യൂരിറ്റി, ക്ളൗഡ് ഇന്‍ഫ്രാസ്ട്രക്ക്ച്ചര്‍, ജാവ, ഡാറ്റ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, ആപ്പ്ളിക്കേഷന് ഡെവലപ്പ്പ്മെന്റ്റ് ആന്‍ഡ് മോഡെര്നൈസേഷന്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന് ലേര്‍ണിംഗ്, ഓട്ടോമേഷന്‍ എന്നിവയില്‍ പ്രഗല്ഭ്യമുള്ളവരില് നിന്ന് 10,000 പേരെയാണ് ഈ വര്‍ഷം നിയമിക്കാന്‍ ഉദ്ദേശിക്കുന്നത്. അതില്‍, 2000 എന്‍ട്രി ലെവല്‍ എങ്ങിനീയര്‍മാരും ഉള്‍പ്പെടും.
ഭാവിയുടെ വാഗ്ദാനങ്ങളായ ജീവനക്കാര്‍ക്കായി 100 മണിക്കൂറിലേറെയുള്ള നൈപുണ്യ വികസന പരിപാടികള്‍ ആസൂത്രണം ചെയ്യുന്ന കമ്പനിയാണ് യു എസ് ടി. ഓരോ ജീവനക്കാരനും ദീര്‍ഘകാലം കമ്പനിയില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളിലും യു എസ് ടി മുതല്‍ മുടക്കുന്നുണ്ട്. കമ്പനി വിട്ടു പോകുന്നവരില്‍ ഒരു നല്ല ശതമാനം ജീവനക്കാര്‍ ഭാവിയില്‍ തിരിച്ചു വരുന്നു എന്നതും യു എസ് ടി യെ സംബന്ധിച്ചിടത്തോളം എടുത്തു പറയേണ്ടുന്ന കാര്യമാണ്.
യു എസ് ടി യുടെ ഭാഗഭാക്കാകാന്‍ ഏറ്റവും നല്ല അവസരം ഇതാണ് എന്ന് കമ്പനിയുടെ ജോയിന്റ്റ് ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ അലക്സാണ്ടര്‍ വര്‍ഗീസ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: